സെക്രട്ടേറിയേറ്റ് തീപിടിത്തം: പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി എകെ ബാലൻ, ആരോപണം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി

Published : Aug 28, 2020, 04:44 PM ISTUpdated : Aug 28, 2020, 05:11 PM IST
സെക്രട്ടേറിയേറ്റ് തീപിടിത്തം: പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി എകെ ബാലൻ, ആരോപണം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി

Synopsis

മാധ്യമങ്ങൾ ചിലത് മാത്രം വാർത്തയാക്കുകയാണ്. നേതാക്കളുടെ ആക്ഷേപം പരിശോധിക്കാത നൽകിയാൽ മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയിൽ പരാതി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ സെക്ഷനിലുണ്ടായ അപകടത്തിൽ പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി സർക്കാർ. ഫയൽ കത്തിച്ചെന്ന ആരോപണം പ്രതിപക്ഷം പിൻവലിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി ബാലൻ വ്യക്തമാക്കി. 

ഫയലുകള്‍ കത്തിച്ചതാണെന്ന ആരോപണം ഉന്നയിച്ചവര്‍ അത് തിരുത്താൻ തയ്യാറാകണം. അതല്ലെങ്കില്‍ നിയമ നടപടികയുണ്ടാകും. സെക്രട്ടറിയേറ്റിലെ ഒരു രേഖയും നശിപ്പിക്കാൻ കഴിയില്ല. ആരോപണങ്ങളിൽ വി.മുരളീധരനും കെ.സുരേന്ദ്രനും മാപ്പ് പറയാൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കണം. ഇല്ലെങ്കിൽ സർക്കാർ നിയമ നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും എകെ ബാലൻ പ്രതികരിച്ചു.

മാധ്യമങ്ങൾ ചിലത് മാത്രം വാർത്തയാക്കുകയാണ്. നേതാക്കളുടെ ആക്ഷേപം പരിശോധിക്കാത നൽകിയാൽ മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയിൽ പരാതി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് കാലത്തെ പ്രതിഷേധങ്ങൾ കോടതി അലക്ഷ്യമാണ്. അവിശ്വാസ പ്രമേയത്തിൽ മുൻപ് ഉയർത്തിയ ആരോപണങ്ങൾ പോലും കൊണ്ടുവരാൻ പ്രതിപക്ഷ നേതാവിന് കഴിഞ്ഞില്ല.ഭരണകക്ഷിയുടെ ചെലവിൽ ഉമ്മൻ ചാണ്ടിയെ അപമാനിക്കാനുള്ള ശ്രമത്തിന് ഭരണപക്ഷം കൂട്ടുനിന്നില്ലെന്നും ബാലൻ കൂട്ടിച്ചേര്‍ത്തു. 

തീപിടിത്തത്തില്‍ കത്തി നശിച്ച ഫയലുകള്‍ ഏതൊക്കെയെന്ന് സ്ഥിരീകരിക്കാന്‍ സെക്രട്ടറിയേറ്റില്‍ പരിശോധന തുടരകയാണ്. സ്ഥലം സന്ദര്‍ശിച്ച ഫൊറന്‍സിക് സംഘത്തിന്‍റെ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുളളില്‍ പൊലീസിന് കിട്ടും. ഇതു കൂടി ലഭിച്ച ശേഷമാകും അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല
രാത്രി ആശുപത്രിയിലെത്തിയ രോഗികൾ തർക്കിച്ചു, പൊലീസെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു; ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ചെന്ന് പരാതി