മരംമുറിക്കേസ്: ആരോപണ വിധേയർക്കെതിരെ നടപടി ഉടനില്ല, അന്വേഷണ റിപ്പോർട്ടിന് ശേഷം മാത്രമെന്ന് മന്ത്രി ശശീന്ദ്രൻ

By Web TeamFirst Published Jun 14, 2021, 10:30 AM IST
Highlights

റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ആരെ ശിക്ഷിക്കണം എന്ത് ശിക്ഷ നൽകണം എന്ന് തീരുമാനിക്കാകൂ എന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് വിശദീകരിച്ചു. 

കോഴിക്കോട്: മുട്ടിൽ മരംമുറിക്കേസിലെ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയുണ്ടാകില്ലെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. കേസിൽ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ തുടർനടപടിയുണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ആരെ ശിക്ഷിക്കണം എന്ത് ശിക്ഷ നൽകണം എന്ന് തീരുമാനിക്കാകൂ എന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് വിശദീകരിച്ചു. 

വിവാദ മരംമുറി ഉത്തരവിറക്കിയത് മുൻ വനം- റവന്യൂ മന്ത്രിമാർ കൂടിയാലോചിച്ച്, രേഖകൾ പുറത്ത്

ഉത്തരവ് ഇറക്കുന്നതിൽ റവന്യൂ വകുപ്പിന് പിഴവ് ഉണ്ടായിട്ടില്ല. ബഹുജന ആവശ്യം കാരണമാണ് ഉത്തരവ് ഇറക്കിയത്. കർഷകരെ സഹായിക്കുക മാത്രമായിരുന്നു ഉത്തരവിന്റെ ഉദ്ദേശലക്ഷ്യം. റവന്യൂ വകുപ്പിന്റെ ഈ ഉത്തരവ് മറയാക്കി അനധികൃത മരം മുറി നടത്തികയായിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു. മരങ്ങൾ സർക്കാരിലേക്ക് തിരിച്ച് പിടിച്ച് ധന നഷ്ടം നികത്തും. എൻഡി സാജൻ പദവിയിൽ തുടരുന്നത് അന്വേഷണത്തിന് തടസം ആകില്ലെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!