സർക്കാർ മാറുമ്പോൾ ബോർഡുകൾ പുനഃസംഘടിപ്പിക്കൽ സ്വാഭാവികം, മറ്റൊന്നുമായി കൂട്ടി കുഴക്കേണ്ട; ഉമർ ഫൈസിക്ക് മറുപ‌ടിയുമായി മന്ത്രി അനിൽ കുമാർ

Published : Aug 24, 2026, 05:01 PM IST
ap anilkumar

Synopsis

വഖഫ് വിഷയത്തിൽ സർക്കാരിനെതിരെ വിമർശനമുന്നയിച്ച സമസ്ത നേതാവ് ഉമർ ഫൈസിക്ക് മന്ത്രി എപി അനിൽകുമാർ മറുപടി നൽകി. സർക്കാർ മാറി വരുമ്പോൾ ബോർഡുകൾ പുനഃസംഘടിപ്പിക്കുക എന്നത് സ്വാഭാവികമായ കാര്യമാണെന്ന് മന്ത്രി

മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ. സർക്കാർ മാറി വരുമ്പോൾ ബോർഡുകൾ പുനഃസംഘടിപ്പിക്കുക എന്നത് സ്വാഭാവികമായ കാര്യമാണെന്നും അതിനെ മറ്റൊന്നുമായി കൂട്ടി കുഴക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങളോടുള്ള ഇടപെടലിൽ സിപിഎമ്മിന് തെറ്റുപറ്റി. ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു മുൻപും ശ്രമമെന്നും മന്ത്രി പറഞ്ഞു.

സിപിഎമ്മിന്റെത് ബിജെപിയോട് ചേർന്നുനിൽക്കുന്ന നിലപാട് ആണ്. ദേവസ്വം ബോർഡിൽ ഇതര മതസ്ഥരെ വെക്കണമെന്ന് പറഞ്ഞാൽ ആരെങ്കിലും അംഗീകരിക്കുമോ?. കേന്ദ്രമുണ്ടാക്കിയത് പൂർണമായും തെറ്റായ നിയമമാണ്. ന്യൂനപക്ഷവിരുദ്ധ സമീപനങ്ങളുടെ ഭാഗമായിട്ടാണ് ബിജെപി അങ്ങനെ ചെയ്തതെന്നും മന്ത്രി പറഞ്ഞു.

വഖഫ് നിയമവും യു ഡി എഫ് കീഴടങ്ങലും' എന്ന വിഷയത്തിൽ സർക്കാരിനെതിരെ സി പി എം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറിലാണ് ഉമർ ഫൈസി മുക്കം പങ്കെടുത്തത്. വഖഫ് വിഷയത്തിൽ ബി ജെ പി നേതാവ് ഷോൺ ജോർജിന്റെ അപ്പീലിനെ സർക്കാർ അഭിഭാഷകൻ പിന്തുണച്ച സംഭവമടക്കം ചൂണ്ടിക്കാട്ടിയ ഉമർ ഫൈസി, സർക്കാരിനെതിരെ വിമർശനം അഴിച്ചുവിട്ടു. ലീഗ് മന്ത്രിയുള്ള വകുപ്പിലാണ് ഈ സ്ഥിതിയെന്നടക്കം അദ്ദേഹം ചൂണ്ടിക്കാട്ടി. ഹംസയും ഉമർ ഫൈസിയും ചേർന്നുള്ള ബോർഡാണ് സർക്കാരിന്റെ പ്രശ്നമെന്നും അതിനാൽ തന്നെ ഇക്കാര്യത്തിൽ ആർ എസ് എസിനോട് കൂട്ടുകൂടാൻ യു ഡി എഫിന് ഒരു മടിയുമില്ലെന്നും ഉമർ ഫൈസി തുറന്നടിച്ചു. മതമൂല്യങ്ങൾ നഷ്ടപ്പെട്ടാലും രണ്ട് അമുസ്ലിങ്ങളെ ബോർഡിൽ ചേർക്കാനാണ് ശ്രമം നടന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തൂഫാൻ നടപ്പാക്കുമ്പോൾ മദ്യം സുലഭമാകുന്നുണ്ടെന്നും അതിൽ ആളുകൾ തൂഫാനാകുകയാണെന്നും സമസ്ത സെക്രട്ടറി പരിഹസിച്ചു. സർക്കാരിന്റെ പല നിലപാടുകളിലും ആശയക്കുഴപ്പങ്ങളും ആശങ്കകളുമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇതവരെ എങ്ങോട്ടാണ് നയിക്കുക എന്ന് അറിയില്ലെന്നും കൂട്ടിച്ചേർത്തു. സർക്കാരിന്റെയും യു ഡി എഫിന്റെയും നിലപാടുകൾക്കെതിരെ സി പി എം സംഘടിപ്പിച്ച പരിപാടിയിലെ സമസ്ത സെക്രട്ടറിയുടെ സാന്നിധ്യം വഖഫ് വിഷയത്തിലടക്കമുള്ള സംഘടനയുടെ എതിർപ്പ് പ്രകടിപ്പിക്കലാണെന്നാണ് വിലയിരുത്തൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരുവ് നായ്ക്കളുടെ ദയാവധം: മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്; `അക്രമകാരികളായ നായ്ക്കളെ കൊല്ലാം'
കൊടുവള്ളിയിൽ 12കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച സംഭവം; കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു