കൊടുവള്ളിയിൽ 12കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച സംഭവം; കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

Published : Aug 24, 2026, 04:04 PM IST
POLICE

Synopsis

കുട്ടിയെ നാട്ടുകാർ ചേർന്ന് പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ആദ്യ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. സിഡ്ബ്ലിയുസി ഇടപെട്ടതിന് ശേഷമാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്.

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. കുട്ടിയുടെ പിതൃസഹോദരന്റെ മകനാണ് കരിപ്പൂർ വിമാനത്താവളം വഴി ദുബായിലേക്ക് കടന്നത്. മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. വാച്ച് മോഷ്ടിച്ചു എന്നാരോപിച്ചാണ് 12 കാരൻ്റെ പിതൃ സഹോദരനും കുടുംബവും ക്രൂരമായി മർദ്ദിച്ചത്. നഖത്തിൽ ഈർക്കിലി കയറ്റിയും മുറിവുകളിൽ മുളക് വെള്ളം ഒഴിച്ചുമായിരുന്നു പീഡനം. കുട്ടിയെ നാട്ടുകാർ ചേർന്ന് പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ആദ്യ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. സിഡ്ബ്ലിയുസി ഇടപെട്ടതിന് ശേഷമാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട് റെയിൽവേ പ്രതിഷേധങ്ങൾക്കിടെ സിപിഎം ജില്ലാ സെക്രട്ടറിയും എംപിയും തമ്മിൽ വെല്ലുവിളി, ബിജെപിക്കെതിരെ പ്രതിഷേധിക്കാൻ ധൈര്യമുണ്ടോയെന്ന് ചോദ്യം
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിൻ്റെ പ്രതിഷേധം ഇരമ്പി, ഡിആർഎം ഓഫീസ് ഉപരോധിച്ച് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും; പൊട്ടന്മാരാക്കരുതെന്ന് ബിജെപി