ഗവർണറുടേത് കേരളത്തെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമം, പ്രവർത്തിക്കുന്നത് ആർഎസ്എസ് നിർദ്ദേശപ്രകാരം: മന്ത്രി ബിന്ദു

Published : Oct 24, 2022, 11:50 AM IST
ഗവർണറുടേത് കേരളത്തെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമം, പ്രവർത്തിക്കുന്നത് ആർഎസ്എസ് നിർദ്ദേശപ്രകാരം: മന്ത്രി ബിന്ദു

Synopsis

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസം വലിയ മാറ്റത്തിലേക്ക് പോവുകയാണ്. അതിനെ സഹായിക്കേണ്ട ഗവർണർ ആർഎസ്എസിന്റെ നിർദ്ദേശ പ്രകാരമാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്

തിരുവനന്തപുരം: ഗവർണർ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപെടുന്നതെന്ന് മന്ത്രി ബിന്ദു. ചാൻസലർ കാലഹരണപ്പെട്ട ഫ്യൂഡൽ കാലത്താണെന്ന് തോന്നുന്നു. അതിനെയൊക്കെ മറിടകന്ന നാടാണ് കേരളം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് തിളക്കത്തോടെ വേറിട്ട് നിൽക്കുന്ന ഇടമാണ് കേരളം. പല കാര്യത്തിലും രാജ്യത്ത് ഒന്നാമത് കേരളമാണ്. സംസ്ഥാനത്തെ ഇകഴ്ത്തി കാട്ടുന്ന പരിശ്രമമാണ് ഗവർണർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ഗവർണർ പദവിയോട് ഉയർന്ന ബഹുമതി ഇതേവരെ പുലർത്തി. മന്ത്രികളെ പുറത്താക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. മന്ത്രി പദവി കണ്ടിട്ടല്ല പൊതുരംഗത്തേക്ക് വന്നിട്ടുള്ളത്. കേരളത്തിലെ വിസിമാർ ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ സർവകലാശാലകളെ മികവിന്റെ പാതയിലൂടെ മുന്നോട്ട് കൊണ്ടുപോകാൻ പരിശ്രമിക്കുന്നവരാണ്. സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനം തകർക്കുന്ന ഗവർണറുടെ നിലപാട് ഖേദകരമാണെന്ന് മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മൂന്ന് കമ്മീഷന്റെ റിപ്പോർട്ടുകൾ വിശകലനം ചെയ്ത് നടപ്പിലാക്കുന്നതിനുള്ള യോഗം അടുത്ത ദിവസങ്ങളിൽ നടക്കുന്നുണ്ട്. കേരളത്തിലെ സർവകലാശാലകളെ ലോകോത്തര വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസം വലിയ മാറ്റത്തിലേക്ക് പോവുകയാണ്. അതിനെ സഹായിക്കേണ്ട ഗവർണർ ആർഎസ്എസിന്റെ നിർദ്ദേശ പ്രകാരമാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. ദുഷ്ടലാക്കോടെയാണ് ഗവർണർ ഈ ഫത്വ പുറപ്പെടുവിച്ചത്. ഇതുവരെ കേരളം ഉയർത്തിപ്പിടിച്ച മതേതര മൂല്യങ്ങളെ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെങ്കിൽ അതിനെ എന്ത് വില കൊടുത്തും ചെറുക്കും. 

പ്രതിപക്ഷം ഇതുവരെ എടുത്ത നിലപാടല്ല ഇപ്പോൾ സ്വീകരിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. ഗവർണറുടെ നടപടിയെ പ്രതിപക്ഷം പിന്തുണക്കുന്നത് കേരളത്തിന് ഗുണകരമല്ലെന്നും മന്ത്രി വിമർശിച്ചു.

PREV
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ