മുഖ്യമന്ത്രി അനുമതി നൽകുന്നില്ല; കെ സി വേണുഗോപാൽ നിർദേശിച്ചയാളെ മന്ത്രി ബിന്ദു കൃഷ്‌ണയുടെ പേഴ്സണൽ സെക്രട്ടറിയായി നിയമിക്കാനായില്ല

Published : Jul 22, 2026, 01:07 PM IST
VD Satheesan Bindu Krishna KC Venugopal

Synopsis

സർക്കാർ അധികാരത്തിലേറി രണ്ടു മാസം കഴിഞ്ഞിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാനായിട്ടില്ല. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നിർദ്ദേശിച്ച ഉദ്യോഗസ്ഥന് മുഖ്യമന്ത്രി വി.ഡി സതീശൻ അനുമതി നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ പ്രൈവറ്റ് സെക്രട്ടറി നിയമനം ഒരു രാഷ്ട്രീയ തർക്കമായി മാറിയിരിക്കുകയാണ്.

തിരുവനന്തപുരം: സർക്കാരുകൾ അധികാരത്തിലേറി രണ്ടു മാസം കഴിഞ്ഞിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാനാവാതെ പ്രതിസന്ധി. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നിർദ്ദേശിച്ച ഉദ്യോഗസ്ഥനെ നിയമിക്കാൻ മുഖ്യമന്ത്രി വി.ഡി സതീശൻ അനുമതി നൽകാത്തതാണ് കാരണം. ഇതോടെ പ്രൈവറ്റ് സെക്രട്ടറി നിയമനം കേവലം സ്റ്റാഫ് നിയമനത്തിന് അപ്പുറമുള്ള രാഷ്ട്രീയ തർക്കങ്ങളിലേക്ക് വഴിമാറുകയാണ്.

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനായ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ മേയ് അവസാന ആഴ്ചയിൽ തന്നെ മന്ത്രി നിർദ്ദേശിക്കുകയും ഇ-ഓഫീസ് വഴി ശുപാർശ നൽകുകയും ചെയ്തിരുന്നു. കെ.സി വേണുഗോപാൽ എം.എൽ.എയായിരുന്നപ്പോൾ പി.എ ആയും ടൂറിസം മന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫ് അംഗമായും പ്രവർത്തിച്ച തിരുവനന്തപുരം സ്വദേശിയാണ് ശരത് ചന്ദ്രൻ. എന്നാൽ ഈ ശുപാർശയിൽ മുഖ്യമന്ത്രി ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. പ്രൈവറ്റ് സെക്രട്ടറിയുടെ നിയമനം വൈകിയതോടെ ബിന്ദു കൃഷ്ണയുടെ ഓഫീസിലെ മറ്റു ജീവനക്കാരുടെ നിയമനവും അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇവരിൽ ആറ് പേരുടെ നിയമന ഉത്തരവ് ഇറങ്ങി. എന്നാൽ പ്രൈവറ്റ് സെക്രട്ടറിയുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല.

മറ്റൊരു മന്ത്രിയായ എം. ലിജുവിനും ഇതുവരെ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാൻ കഴിഞ്ഞിട്ടില്ല. എക്സൈസ്, സഹകരണം എന്നീ രണ്ട് പ്രധാന വകുപ്പുകളും ഒരുമിച്ച് കൈകാര്യം ചെയ്യാൻ പ്രാപ്തനായ ഒരാളെ കണ്ടെത്താൻ സാധിക്കാത്തതാണ് ഇതിന് കാരണം. മന്ത്രി ഒ.ജെ ജനീഷ്, എ.പി അനിൽകുമാർ എന്നിവരുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിയമന ഉത്തരവുകൾ പുറത്തിറങ്ങിയിട്ടുണ്ട്. ജോലിയിൽ പ്രവേശിച്ച ചില പേഴ്സണൽ സ്റ്റാഫുകളുടെ പേരുകൾ ബന്ധപ്പെട്ട മന്ത്രിമാർ ഇതുവരെ ഔദ്യോഗികമായി ശുപാർശ ചെയ്യാത്തതിനെ തുടർന്ന് ഇവരുടെയും നിയമന ഉത്തരവുകൾ വൈകുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കായംകുളം ന​ഗരസഭയിൽ എൽഡിഎഫ്-യുഡിഎഫ് കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി, അം​ഗൻവാടി വാർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട് തർക്കം
അഞ്ചുപേർക്ക് പുതുജീവനേകി കൊല്ലം നഗരസഭ കൗൺസിലറുടെ അവസാന യാത്ര: അവയവങ്ങൾ ദാനം ചെയ്‌തു