നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാത്രി 11.40-ഓടെയായിരുന്നു സംഭവം. ബൈക്ക് യാത്രക്കാരായ തൃശ്ശൂർ എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്ന, മൂന്നുവയസ്സുകാരൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. ബൈക്കിലേക്ക് ഇടിച്ചുകയറിയ കാർ റോഡരികിലെ വൈദ്യുതപോസ്റ്റും തകർത്തു. അതേസമയം, കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് ദൃക്സാക്ഷികൾ പറയുന്നത്.

തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു.

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാത്രി 11.40-ഓടെയായിരുന്നു സംഭവം. ബൈക്ക് യാത്രക്കാരായ തൃശ്ശൂർ എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്ന, മൂന്നുവയസ്സുകാരൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. ബൈക്കിലേക്ക് ഇടിച്ചുകയറിയ കാർ റോഡരികിലെ വൈദ്യുതപോസ്റ്റും തകർത്തു. അതേസമയം, കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് ദൃക്സാക്ഷികൾ പറയുന്നത്.

കഴിഞ്ഞദിവസം തൃശ്ശൂർ കയ്പമം​ഗലത്തുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ടുപേർ മരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി 11.42-ഓടെ കയ്പമം​ഗലം ദേശീയപാതയിലാണ് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി അപകടമുണ്ടായത്. അപകടത്തിൽ മരിച്ചവരെല്ലാം തമിഴ്നാട് ദിണ്ടി​ഗലിലെ സ്വകാര്യ എൻജിനീയറിങ് കോളേജ് വിദ്യാർഥികളായിരുന്നു. ഈ അപകടത്തിന്റെ നടുക്കം മാറുംമുൻപേയാണ് കുന്നംകുളത്ത് വാഹനാപകടത്തിൽ മൂന്നുപേരുടെ ജീവൻ പൊലിഞ്ഞത്.