ബുറേവി; ആശങ്ക ഒഴിഞ്ഞെങ്കിലും ആശ്വസിക്കാറായിട്ടില്ല എന്ന് റവന്യു മന്ത്രി

Published : Dec 04, 2020, 08:26 AM ISTUpdated : Dec 04, 2020, 10:59 AM IST
ബുറേവി; ആശങ്ക ഒഴിഞ്ഞെങ്കിലും ആശ്വസിക്കാറായിട്ടില്ല എന്ന് റവന്യു മന്ത്രി

Synopsis

നാളെ പുലർച്ചെ വരെയുള്ള സമയം നിർണ്ണായകമാണ്. മാറ്റിപ്പാർപ്പിച്ചവർ അതാത് ഇടങ്ങളിൽ തന്നെ തുടരുമെന്നും മന്ത്രി പറഞ്ഞു.  

തിരുവനന്തപുരം: ബുറേവി സംബന്ധിച്ച ആശങ്ക ഒഴിഞ്ഞെങ്കിലും മുൻകരുതൽ നടപടികൾ തുടരുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. നാളെ പുലർച്ചെ വരെയുള്ള സമയം നിർണ്ണായകമാണ്. മാറ്റിപ്പാർപ്പിച്ചവർ അതാത് ഇടങ്ങളിൽ തന്നെ തുടരുമെന്നും മന്ത്രി പറഞ്ഞു.

അതിതീവ്ര ന്യൂനമർദ്ദം ന്യൂനമർദ്ദമായി മാറുകയും കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചയിടങ്ങളിൽ യെല്ലോ അലർട്ടായി മാറുകയും ചെയ്ത സാഹചര്യത്തിലും മഴ പെയ്യാനുള്ള സാധ്യതയാണുള്ളത്. മഴയുടെ തീവ്രതയോ ശക്തിയോ സംബന്ധിച്ച് മുൻകൂട്ടി പ്രവചിക്കുക സാധ്യമല്ല.  മഴ കുറച്ചുദിവസത്തേക്ക് ഉണ്ടാകുമോ ഇന്ന് മുതൽ പെയ്യുമോ അതിന്റെ തീവ്രത എങ്ങനെയാവും എന്നൊക്കെയുള്ള കാര്യങ്ങൾ വിലയിരുത്തിയാകും മുന്നോട്ടുള്ള നടപടികളെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിൽ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചു വിറ്റ സംഭവം: അന്വേഷണ ഉത്തരവ് പുറത്തിറങ്ങി, ദേവസ്വം സെക്രട്ടറിക്ക് ചുമതല
കാട്ടാക്കട ഡിപ്പോയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്