ഓരോരുത്തരും പറയുന്നതിനനുസരിച്ചല്ല സർക്കാരിന്‍റെ നിലപാട്; വിഎസിന് മറുപടിയുമായി റവന്യു മന്ത്രി

Published : Aug 16, 2019, 12:12 PM ISTUpdated : Aug 16, 2019, 12:14 PM IST
ഓരോരുത്തരും പറയുന്നതിനനുസരിച്ചല്ല സർക്കാരിന്‍റെ നിലപാട്; വിഎസിന് മറുപടിയുമായി റവന്യു മന്ത്രി

Synopsis

 ഓരോരുത്തരും പറയുന്നതിനനുസരിച്ച് സർക്കാർ  നിലപാട് പറയാനാകില്ല എന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. ആവശ്യമായ ഘട്ടത്തിൽ വിഷയം സർക്കാർ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.  

കാസര്‍ഗോഡ്:  ഗാഡ്‍ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് വിഎസ് അച്യുതാനന്ദന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍റെ മറുപടി. ഓരോരുത്തരും പറയുന്നതിനനുസരിച്ച് സർക്കാർ  നിലപാട് പറയാനാകില്ല എന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. ആവശ്യമായ ഘട്ടത്തിൽ വിഷയം സർക്കാർ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഗാഡ്‍ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ജനകീയ ആവശ്യം ഉയര്‍ന്നുകഴിഞ്ഞതായാണ് വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വയല്‍ നികത്തലും കുന്നിടിക്കലും അനിയന്ത്രിതമായ പാറ ഖനനവും കുന്നിന്‍മുകളിലെ തടയണ നിര്‍മ്മാണവുമെല്ലാം ദുരന്ത കാരണമാണെന്ന് ഇന്ന് കേരളത്തിലെ ഏത് കൊച്ചു കുട്ടിക്കും അറിയാം. ഇനിയും അതിന്‍റെ പ്രാധാന്യം വേണ്ടത്ര മനസ്സിലാക്കാത്തത് ജനപ്രതിനിധികളാണെന്നാണ്  പ്രതികരണങ്ങളില്‍നിന്ന് ജനങ്ങള്‍ വായിച്ചെടുക്കുന്നതെന്നും വിഎസ് അഭിപ്രായപ്പെട്ടിരുന്നു. 

പരിസ്ഥിതിലോല മേഖലകളിലെ  നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലക്കണം. കുന്നിൻമുകളിലെ തടയണകൾ പൊളിച്ചുനീക്കണമെന്നും വി എസ് അച്യുതാന്ദന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. 

Read Also: ദുരന്ത കാരണം ഇനിയും മനസിലാക്കാത്തത് ജനപ്രതിനിധികൾ; ആഞ്ഞടിച്ച് വിഎസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു