
ആലപ്പുഴ: പൂതന പരാമര്‍ശം വിവാദ വിഷയമല്ലെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഇതിന്‍റെ പേരില്‍ തന്നെ ഉപദ്രവിക്കരുത്. ഇനി ഈ പരിപാടിക്ക് ഇല്ലെന്നും മന്ത്രി പ്രതികരിച്ചു.
മന്ത്രിസ്ഥാനം ഒഴിയാന്‍ 18 പതിനെട്ട് മാസം കൂടിയേ ഉള്ളൂ. താന്‍ എന്തെങ്കിലുമൊക്കെ ചെയ്തിട്ടങ്ങ് പൊയ്ക്കോളാം. പൂതന പരാമര്‍ശത്തിന്‍റെ പേരില്‍ ഇനിയും തന്നെ ഉപദ്രവിക്കരുത്. ആവശ്യമില്ലാത്ത ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ല. താന്‍ ചെയ്തതുപോലെ വികസനപ്രവര്‍ത്തനങ്ങള്‍ ആലപ്പുഴയില്‍ മറ്റാരും ചെയ്തിട്ടില്ലെന്നും ജി സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെ ജി സുധാകരന്‍ പൂതന എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തൈക്കാട്ടുശ്ശേരിയിലെ കുടുംബയോഗത്തില്‍ വച്ചായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നാണ് അദ്ദേഹം പറഞ്ഞത്.
Read Also: ഷാനിമോൾ ഉസ്മാനെ 'പൂതന' എന്ന് വിളിച്ച ജി സുധാകരനെതിരെ പ്രതിഷേധം കടുപ്പിക്കാൻ യുഡിഎഫ്
സംഭവം വിവാദമായതോടെ വിശദീകരണമായി മന്ത്രി പറഞ്ഞത് താനങ്ങനെ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കുകയാണ് എന്നുമായിരുന്നു.
Read Also:'ഷാനിമോൾ സ്വന്തം സഹോദരിയെ പോലെ'; 'പൂതന' പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി ജി സുധാകരൻ
തുടര്‍ന്ന് ഷാനി മോള്‍ ഉസ്മാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍, മന്ത്രി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചില്ലെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രതികരിച്ചത്.
Read Also:മന്ത്രി ജി സുധാകരന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam