
തിരുവനന്തപുരം: ഭക്ഷ്യ ഉത്പന്നങ്ങജുടെ വില വർദ്ധന രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശക്തമായി പിടിച്ചുനിർത്തിയ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരണമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരാണ് പുഴുക്കലരിയുടെ വില വർധിക്കാൻ കാരണക്കാരെന്ന് കുറ്റപ്പെടുത്തിയ മന്ത്രി സംസ്ഥാനത്ത് ആവശ്യത്തിന് പുഴുക്കലരി കേന്ദ്രം ലഭ്യമാക്കണമെന്നും പറഞ്ഞു.
പൊതു വിപണിയിലെ സംസ്ഥാന സർക്കാർ ഇടപെടലും ശക്തമായ പൊതുവിതരണ സംവിധാനങ്ങളുമാണ് ഇത്തരത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്ഥാനത്തെ സഹായിച്ചത്. സംസ്ഥാനത്ത് 5 ശതമാനം ആളുകൾ മാത്രമാണ് സപ്ലൈകോയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതെന്ന് മാധ്യമങ്ങളിൽ വന്ന വാർത്ത എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫുഡ് കോർപറേഷൻ ഇന്ത്യയുടെ കേരളത്തിലെ ഗോഡൗണുകളിൽ പുഴുക്കലരി ആവശ്യത്തിനില്ലെന്ന് മന്ത്രി പറഞ്ഞു. ഇവിടെയുള്ളതിൽ 75 ശതമാനവും പച്ചരിയാണ്. മലയാളികൾ കൂടുതലായി കഴിക്കുന്ന പുഴുക്കലരി സംഭരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. കഴിഞ്ഞ മാസം റേഷൻ കടകളിലൂടെ ഏറ്റവും അധികം വിതരണം ചെയ്ത് പച്ചരിയാണ്. പുഴുക്കലരിയുടെ വില വർദ്ധനവിന് കാരണം കേന്ദ്ര സർക്കാരാണ്. സപ്ലൈകോ അരിവണ്ടി നവംബർ ഏഴ് വരെ എല്ലാ ജില്ലകളിലുമെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam