Ration Distribution : റേഷന്‍ രംഗത്ത് സ്തംഭനമില്ലെന്ന് മന്ത്രി, ഇന്ന് നാല്‍പ്പതിനായിരത്തോളം പേര്‍ വാങ്ങി

By Web TeamFirst Published Jan 13, 2022, 11:38 AM IST
Highlights

റേഷൻ വിതരണത്തിനുള്ള പുതിയ സമയ ക്രമീകരണം നിലവിൽ വന്നു. ഏഴു ജില്ലകളിൽ രാവിലെ എട്ടരയ്ക്ക് റേഷൻ വിതരണം തുടങ്ങി.

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ രംഗത്ത് (Ration Distribution) സ്തംഭനമില്ലെന്ന് മന്ത്രി ജി ആർ അനിൽ (G R Anil). ചിലർ റേഷൻ സ്തംഭനമെന്ന് പ്രചരിപ്പിച്ചു. എന്നാല്‍ ഇന്നുമാത്രം നാല്‍പ്പതിനായിരത്തോളം പേർ റേഷൻ വാങ്ങി. ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും രണ്ട് ലക്ഷത്തില്‍ അധികം പേര്‍ ഇന്നലെ റേഷന്‍ വാങ്ങി. തകരാർ കണ്ടയുടൻ പരിഹാര നടപടികളും സ്വീകരിച്ചു. ഓവർ ലോഡ് കാരണമാണ് ഇ-പോസ് മെഷീനിൽ തകരാർ സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു. 

റേഷൻ വിതരണത്തിനുള്ള പുതിയ സമയ ക്രമീകരണം നിലവിൽ വന്നു. ഏഴു ജില്ലകളിൽ രാവിലെ എട്ടരയ്ക്ക് റേഷൻ വിതരണം തുടങ്ങി. മലപ്പുറം തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജീല്ലകളിലാണ് രാവിലെ റേഷൻ കടകൾ പ്രവർത്തിക്കുന്നത്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോഡ്, ഇടുക്കി ജില്ലകളിലാണ് ഉച്ചക്ക് ശേഷം പ്രവർത്തിക്കുക. അ‍ഞ്ച് ദിവസത്തേക്കാണ് ഈ ക്രമീകരണം. സർക്കാർ ഏർപ്പെടുത്തിയ സമയക്രമീകരണങ്ങളോട് ജനങ്ങൾ സഹകരിക്കുന്നുണ്ടെന്ന് റേഷൻ വ്യാപാരികൾ പറഞ്ഞു. 

click me!