മുരളീധരന് കേന്ദ്രമന്ത്രി ജെപി നദ്ദയുടെ ഉറപ്പ്, കേരളത്തിന്റെ സ്വപ്നത്തിനൊപ്പം നിൽക്കും, തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജ്

Published : Jul 07, 2026, 07:30 PM IST
K Muraleedharan

Synopsis

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജിനും കേരളത്തിൽ എയിംസിനും അനുമതി തേടി ആരോഗ്യമന്ത്രി കെ.മുരളീധരൻ കേന്ദ്രമന്ത്രി ജെ.പി.നദ്ദയുമായി ചർച്ച നടത്തി. കേരളത്തിന്റെ ആവശ്യങ്ങൾ ന്യായമാണെന്നും സമയബന്ധിതമായി അനുമതി നൽകുമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നൽകി. സംസ്ഥാനത്തെ മറ്റ് വിവിധ ആരോഗ്യ പദ്ധതികൾക്കും മന്ത്രി കേന്ദ്രസഹായം അഭ്യർത്ഥിച്ചു.

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ രണ്ടാം മെഡിക്കൽ കോളേജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അദ്ധ്യയന വർഷം പ്രവേശനം നടത്താനുള്ള ഇടപെടൽ ഉണ്ടാകണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ആരോഗ്യ കെ.മുരളീധരൻ. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി നടന്ന ഓൺലൈൻ യോഗത്തിലാണ് മന്ത്രി കെ.മുരളീധരൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എൻ.എച്ച്.എം പദ്ധതികളുടെ അവലോകന യോഗത്തിലാണ് മന്ത്രി കേരളത്തിന്റെ സുപ്രധാന ആവശ്യം ഉന്നയിച്ചത്.

തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എം.ബി.ബി.എസ് സീറ്റുകളുള്ള മെഡിക്കൽ കോളേജായി ഉയർത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളും ജീവനക്കാരും സജ്ജമാണ്. പുതിയ മെഡിക്കൽ കോളേജിനുള്ള 150 കോടി കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്നും മന്ത്രി കെ.മുരളീധരൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം ഗൗരവത്തോടെ കാണുന്നുവെന്നും രാജ്യത്ത് ഉടനീളം 10,000 മെഡിക്കൽ സീറ്റുകൾ സജ്ജമാക്കാൻ 15,000 കോടിരൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും കേരളത്തിന്റെ ആവശ്യം ഇതിൽ ഉൾപ്പെടുത്തി അനുമതി ലഭ്യമാക്കുമെന്നും ജെ.പി.നദ്ദ ഉറപ്പ് നൽകി.

കേരളത്തിൽ എയിംസിനായി 10 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും സാദ്ധ്യതാപഠനം ഉടൻ പൂർത്തിയാക്കി സ്ഥലം തീരുമാനിച്ച്, എയിംസിന് അനുമതി ലഭ്യമാക്കണമെന്നും മന്ത്രി കെ.മുരളീധരൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം ന്യായമാണെന്നും അത് അംഗീകരിക്കുന്നുവെന്നും കേന്ദ്ര മന്ത്രി ജെ.പി.നദ്ദ പറഞ്ഞു. നടപടികൾ പൂർത്തിയാക്കി സമയബന്ധിതമായി എംയിസ് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ ആശുപത്രികളിലെ പദ്ധതികൾക്കായി കേന്ദ്രസഹായവും മന്ത്രി തേടി.

പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പിഎംഎസ്എസ്വൈ) പ്രകാരം ഇടുക്കി, മഞ്ചേരി, വയനാട് എന്നിവിടങ്ങളിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കുകൾ,ഹരിപ്പാടും കൽപ്പറ്റയിലും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ, എല്ലാ ജില്ലകളിലും ട്രോമ കെയർ, ബേൺസ് യൂണിറ്റുകൾ, വയനാട്, ഇടുക്കി, കാസർകോട്, മെഡിക്കൽ കോളേജുകൾ, ജനിതകശാസ്ത്രം, ന്യൂറോ സയൻസസ്, കാർഡിയാക് സയൻസസ് എന്നിവയിൽ സെന്ററുകൾ ഓഫ് എക്സലൻസ് സ്ഥാപിക്കൽ, എമർജൻസി മെഡിസിൻ സേവനങ്ങൾ ശക്തിപ്പെടുത്തുകയും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരെ നിയമിക്കുകയും ചെയ്യുന്നതിന് ഉൾപ്പടെ കേന്ദ്രസഹായം മന്ത്രി കെ.മുരളീധരൻ തേടി.

കേരളത്തിന്റെ ക്ഷയ രോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഉൾപ്പെടെ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നത് അഭിനന്ദനാർഹമാണെന്നും മന്ത്രി ജെ.പി.നദ്ദ പറഞ്ഞു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമ്മിള മേരി ജോസഫ്, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.അനു.എസ്.നായർ,കെ.എം.എസ്.സി.എൽ എം.ഡി ഡോ.രേണുരാജ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ,ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ(ടി.ബി) ഡോ.സക്കീന, എൻ.എച്ച്.എം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ആഴത്തിൽ വേദനിപ്പിക്കുന്നു', പ്രതിസന്ധികളെ കരുത്തോടെ നേരിട്ടിട്ടുള്ള വയനാടിനൊപ്പം ഉറച്ചുനിൽക്കും; മേപ്പാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ രാഹുൽ ഗാന്ധി
വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു, റെഡ് അലർട്ട് 2 ജില്ലകൾ, 2 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി