കുട്ടികൾക്ക് പിതാവിന്റെ മർദ്ദനമേറ്റ സംഭവം; കുറ്റം ചെയ്തവർക്ക് നേരെ കൃത്യമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി

Web Desk   | Asianet News
Published : Dec 22, 2020, 07:53 PM IST
കുട്ടികൾക്ക് പിതാവിന്റെ മർദ്ദനമേറ്റ സംഭവം; കുറ്റം ചെയ്തവർക്ക് നേരെ കൃത്യമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി

Synopsis

നിജസ്ഥിതി മനസ്സിലാക്കിയ ശേഷം കുറ്റം ചെയ്തവർക്ക് നേരെ കൃത്യമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. 

തിരുവനന്തപുരം: ആറ്റിങ്ങലിൽ കുട്ടികൾക്ക് നേരെ പിതാവിന്റെ മർദ്ദനമുണ്ടായ സംഭവത്തിൽ കേസ് അന്വേഷണം നടക്കട്ടെ എന്ന് മന്ത്രി കെ കെ ശൈലജ. നിജസ്ഥിതി മനസ്സിലാക്കിയ ശേഷം കുറ്റം ചെയ്തവർക്ക് നേരെ കൃത്യമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. 

സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടികളുമായും മാതാപിതാക്കളുമായും കമ്മീഷൻ കൂടിക്കാഴ്ച നടത്തി.

ദിവസങ്ങൾക്ക് മുൻപാണ് ഒരു പെണ്‍കുട്ടിയേയും അവളുടെ അനിയനേയും ഒരാൾ വടി കൊണ്ട് അടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയത്. അടിക്കല്ലേയെന്നും ഉപദ്രവിക്കല്ലേയെന്നുമുള്ള പെണ്‍കുട്ടി കരഞ്ഞു കൊണ്ടു പറയുന്നതും ഒപ്പമുള്ള ആണ്‍കുട്ടി ഭയന്ന് വിറച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ ഷൂട്ട് ചെയ്ത ആളെ അടിക്കുന്ന ആൾ ചവിട്ടാൻ നോക്കുന്നതും വീഡിയോയിലുണ്ട്. 

Read Also: ആറ്റിങ്ങലിൽ‌ പിതാവ് മക്കളെ മർദ്ദിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു...

 

PREV
click me!

Recommended Stories

അടൂർ പ്രകാശിൻ്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമെന്ന് ‌മന്ത്രി വീണാ ജോർജ്; 'അവൾക്കൊപ്പം തുടർന്നും ഉണ്ടാകും'
ആർ ശ്രീലേഖ പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവൻകുട്ടി; വിമർശനം വോട്ടെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചതിനെതിരെ