'യുദ്ധം തീരണം, മഴയും പെയ്യണം, അതാണ് പ്രതീക്ഷ'; ഇൻഡക്ഷൻ കുക്കര്‍ ഉപയോഗമാണ് പ്രധാന പ്രശ്നമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

Published : Apr 27, 2026, 09:58 AM IST
k krishnankutty

Synopsis

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകണമെങ്കിൽ പശ്ചിമേഷ്യയിലെ സംഘര്‍ഷം തീരണമെന്നും ഒപ്പം സംസ്ഥാനത്ത് മഴ പെയ്യണമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.ഇൻഡക്ഷൻ കുക്കര്‍ ഉപയോഗമാണ് പ്രധാന പ്രശ്നം. കൂടുതൽ തുകയ്ക്ക് വൈദ്യുതി പുറത്ത് നിന്ന് വാങ്ങാൻ അനുമതിയായിട്ടുണ്ടെന്നും ഇത് താത്കാലിക പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.

പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകണമെങ്കിൽ പശ്ചിമേഷ്യയിലെ സംഘര്‍ഷം തീരണമെന്നും ഒപ്പം സംസ്ഥാനത്ത് മഴ പെയ്യണമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. യുദ്ധം തീരണം, മഴയും പെയ്യണം. അതാണ് പ്രതീക്ഷയെന്ന് കെ കൃഷ്ണൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുദ്ധത്തെതുടര്‍ന്നുള്ള പാചക വാതക പ്രതിസന്ധി സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വര്‍ധിപ്പിച്ചു. ഇൻഡക്ഷൻ കുക്കര്‍ ഉപയോഗമാണ് പ്രധാന പ്രശ്നം. കൂടുതൽ തുകയ്ക്ക് വൈദ്യുതി പുറത്ത് നിന്ന് വാങ്ങാൻ അനുമതിയായിട്ടുണ്ട്. ഇതുകൊണ്ട് പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാകും. 

കറന്‍റ് ബില്ല് കൂടുമോയെന്ന് ഇപ്പോള്‍ ഉറപ്പ് പറയാനാകില്ല. ലോഡ് ഷെഡിങ് ഉണ്ടാകില്ല. വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ മുന്നൊരുക്കം ഉണ്ടായില്ലെന്ന റെഗുലേറ്ററി കമ്മീഷന്‍റെ വിമര്‍ശനം പരിശോധിക്കും. ഇന്ന് മഴ പെയ്താൽ തന്നെ വലിയ മാറ്റം ഉണ്ടാകും. മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരവും ചെലവും കണക്കാക്കി റെഗുലേറ്ററി കമ്മീഷനാണ് വൈദ്യുതി നിരക്കിന്‍റെ കാര്യങ്ങള്‍ തീരുമാനിക്കുക. ലാഭം കുറച്ച് കുറഞ്ഞാലും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാതിരിക്കാനാണ് ശ്രമമെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; മധ്യപ്രദേശ് പൊലീസ് സംഘം വീണ്ടും കേരളത്തിലേക്ക്, പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ നീക്കം
ആഗോള അയ്യപ്പ സംഗമം; 7 കോടിയും കിട്ടണമെന്ന് ആവർത്തിച്ച് ഊരാളുങ്കൽ, 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്