
പാലക്കാട്: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നയിച്ച ആരോപണം നിഷേധിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പ്രേംകുമാർ. ഒരു എൻജിഒ തുടങ്ങാൻ തന്റെ വീടിന്റെ അഡ്രസ്സ് ചിലർ ചോദിച്ചിരുന്നുവെന്നും നല്ല കാര്യത്തിന് ആണെന്ന് കരുതി വീട് വാടകയ്ക്ക് നൽകാനാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സീഡ്സ് സൊസൈറ്റിയുമായി യാതൊരു ബന്ധവും തനിക്കും മന്ത്രിക്കും ഇല്ലെന്നും പ്രേംകുമാർ വ്യക്തമാക്കി.
പാലക്കാട് പാതി വില തട്ടിപ്പിൽ ഉൾപ്പെട്ട സീഡ് സൊസൈറ്റി രജിസ്റ്റർ ചെയ്തത് മന്ത്രിയുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയുടെ വീട്ടുവിലാസത്തിലെന്നാണ് പാലക്കാട് ഡിസിസി വൈസ് പ്രസിഡൻ്റ് സുമേഷ് അച്ച്യുതൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. ഇതിന്റെ രേഖകളും കോൺഗ്രസ് നേതാവ് പുറത്തുവിട്ടിരുന്നു. മന്ത്രിയുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി കെ. പ്രേംകുമാറിൻ്റെ വീട്ട് വിലാസത്തിൽ സൊസൈറ്റി രജിസ്റ്റർ ചെയ്ത രേഖകളാണ് പുറത്തു വിട്ടത്. ചിറ്റൂർ സോഷ്യോ ഇക്ണോമിക് എൻവിറോൺമെൻ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി (ചിറ്റൂർ സീഡ്സ്) രജിസ്റ്റർ ചെയ്തത് ഇതേ വിലാസത്തിലാണെന്നും രേഖയിലുണ്ട്. മന്ത്രിയുടെ ഓഫീസിനുള്ള പങ്ക് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നതെന്നും തട്ടിപ്പിൽ മന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 2000 ത്തോളം പേരിൽ നിന്ന് പണം തട്ടിയത് മന്ത്രിയുടെ ഓഫീസിൻ്റെ അറിവോടെയെന്നും മന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും സുമേഷ് അച്ച്യുതൻ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam