മൃഗശാല മാറ്റത്തെ പിന്തുണച്ച് മന്ത്രി കെ മുരളീധരനും സിപി ജോണും; നെയ്യാർ ഡാമിന്റെ പരിസരമാണ് ഉചിതമെന്ന് പ്രതികരണം

Published : Sep 18, 2026, 12:08 PM IST
Cp john K muraleedharan

Synopsis

തിരുവനന്തപുരം മൃഗശാല നെയ്യാർ ഡാമിലേക്ക് മാറ്റുന്നതിനെ പിന്തുണച്ച് മന്ത്രി കെ. മുരളീധരനും സി.പി. ജോണും രംഗത്തെത്തി. ചികിത്സാ പിഴവ്, ശബരിമല സ്വർണ്ണക്കൊള്ള കേസ്, ഡ്രൈവിംഗ് സ്കൂൾ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിലും മന്ത്രി തന്റെ നിലപാട് വ്യക്തമാക്കി.

തിരുവനന്തപുരം: മൃഗശാല മാറ്റുന്നതിനെ പിന്തുണച്ച് മന്ത്രി കെ. മുരളീധരനും സി.പി. ജോണും രംഗത്തെത്തി. മൃഗശാല മാറ്റാൻ നെയ്യാർ ഡാമിന്റെ പരിസരം തന്നെയാണ് ഉചിതമെന്നും ഇതിൽ അനാവശ്യ വിവാദം ഉണ്ടാക്കരുതെന്നും കെ. മുരളീധരൻ പറഞ്ഞു. തൃശ്ശൂരിൽ മൃഗശാല മാറ്റിയപ്പോൾ ആരും കച്ചവട താല്പര്യം ഉന്നയിച്ചിരുന്നില്ല. സിപിഎം എല്ലാത്തിനെയും എതിർക്കുന്നവരാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, മൃഗശാല മാറ്റിയാലും തലസ്ഥാനത്തിന്റെ പ്രാധാന്യത്തിന് ഒരു കുറവും വരില്ലെന്നും വ്യക്തമാക്കി. മൃഗശാല മാറ്റവുമായി മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു. മൃഗശാല നഗരത്തിൽ പ്രവർത്തിക്കുന്നത് അനുയോജ്യമല്ലെന്നും മൃഗങ്ങൾ ശബ്ദമലിനീകരണം അനുഭവിക്കുന്നുണ്ടെന്നും വ്യക്തമാക്കി സി.പി. ജോണും മൃഗശാല മാറ്റമെന്ന നിര്‍ദേശത്തെ സ്വാഗതം ചെയ്തു.

മറ്റ് വിഷയങ്ങളിലും കെ. മുരളീധരൻ മാധ്യമങ്ങളോട് സംസാരിച്ചു. എല്ലാം ചികിത്സാ പിഴവാണെന്ന് പറഞ്ഞ് ഡോക്ടർമാരുടെ മനോവീര്യം തകർക്കരുത്. എന്നാൽ ചികിത്സാ പിഴവുണ്ടായാൽ കർശന നടപടിയെടുക്കും. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എ.ജിയുമായി ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. കുറ്റപത്രം സമർപ്പിക്കേണ്ട അവസാന ദിവസവും അത് നൽകിയില്ലെങ്കിൽ എന്തുവേണമെന്നതിനെക്കുറിച്ചാണ് ചർച്ച നടന്നത്. വിഷയത്തിൽ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഡ്രൈവിംഗ് സ്കൂൾ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്കൂളുകാരുമായി ചർച്ച നടത്തുമെന്നും അവരുടെ പ്രശ്നങ്ങൾ കേൾക്കുമെന്നും മന്ത്രി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കലഹിച്ച് തോമസ് ഉണ്ണിയാടാൻ , സമാന്തരപരിപാടി സംഘടിപ്പിച്ച് പുറത്ത് പോകാൻ നീക്കം, ജോസഫ് ​ഗ്രൂപ്പിൽ അതൃപ്തി
അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ജയിലില്‍ തുടരും