
തിരുവനന്തപുരം: കോഴിക്കോട്ടെ എസ്എംഎ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സാ ധനസഹായ ക്യാമ്പയിനിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. മാധ്യമങ്ങളുടെ ചോദ്യം ശരിയല്ലാത്തതുകൊണ്ടാണ് ഉത്തരം ശരിയാകാഞ്ഞതെന്നും ജീൻ തെറാപ്പി ആണെന്ന് അറിഞ്ഞിരുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ജീൻ തെറാപ്പിക്ക് ക്രൗഡ് ഫണ്ടിങ് തെറ്റില്ല. മെഡിസിൻ തന്നെയാണ് സർക്കാർ അനുവർത്തിക്കുന്നത്. ജീൻ തെറാപ്പിയെ കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങൾ ഉണ്ട്. കുടുംബം തന്നെയാണ് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിയുടെ മരണവുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. അജ്ഞാതരായ പലരും മരിക്കുമ്പോഴാണ് ബന്ധുക്കൾ വരുന്നത്. സർക്കാർ ആശുപത്രികളെ ദുർബലപ്പെടുത്താനാണ് ശ്രമം. അറിയിക്കേണ്ടവരെ അറിയിച്ചു എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ഓരോ പ്രദേശത്തെ ഓരോ സംഭവങ്ങൾ പർവതീകരിക്കാനുള്ള ശ്രമങ്ങൾ നടക്കില്ല. ഷാഫി പറമ്പിലിന്റെ പേരിൽ ഫ്ലക്സ് വെക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി മുരളീധരൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam