ടൈറ്റാനിയം കേസില്‍ കോടതി നടപടി തുടരുകയാണെന്നും സിബിഐ റിപ്പോർട്ടിനെതിരെ സത്യവാങ്ങ്മൂലം നല്‍കിയിട്ടുണ്ടെന്നും എസ് ജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ടൈറ്റാനിയം കേസില്‍ പ്രതികള്‍ക്കെതിരെ തെളിവില്ലെന്നും കേസ് അവസാനിപ്പിക്കുന്നതായും സിബിഐ കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരുന്നു.
തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ ഹർജിക്കാരൻ. കുറ്റവിമുക്തനായെന്ന ചെന്നിത്തലയുടെ പ്രതികരണം സത്യപ്രതിജ്ഞ ലംഘനമാണെന്നും സിബിഐ കോടതിയില്‍ നല്‍കിയത് ഭാഗിക റിപ്പോർട്ട് ആണെന്നും ഹർജിക്കാരൻ എസ് ജയൻ. ടൈറ്റാനിയം കേസില്‍ കോടതി നടപടി തുടരുകയാണെന്നും സിബിഐ റിപ്പോർട്ടിനെതിരെ സത്യവാങ്ങ്മൂലം നല്‍കിയിട്ടുണ്ടെന്നും എസ് ജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ടൈറ്റാനിയം കേസില്‍ പ്രതികള്‍ക്കെതിരെ തെളിവില്ലെന്നും കേസ് അവസാനിപ്പിക്കുന്നതായും സിബിഐ കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് താൻ കേസിൽ കുറ്റവിമുക്തനായെന്ന് ചെന്നിത്തല പ്രതികരിച്ചത്.
ടൈറ്റാനിയം അഴിമതിക്കേസിൽ തന്നെ പ്രതിയാക്കിയത് ഇടതുമുന്നണിയുടെ രാഷ്ട്രീയ പ്രേരിതമായ നീക്കമായിരുന്നുവെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. 12 വർഷത്തോളം കേസിന്റെ പേരിൽ തന്നെ വേട്ടയാടിയെന്നും, സിബിഐ അന്വേഷണത്തിൽ കുറ്റവിമുക്തനാക്കിയതിൽ ഏറെ സന്തോഷമുണ്ട്. തന്നെ പ്രതിയാക്കേണ്ട യാതൊരു സാഹചര്യവും കേസിൽ ഉണ്ടായിരുന്നില്ല. സിബിഐയുടെ അന്വേഷണം ഫലപ്രദമായിരുന്നുവെന്നും സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും ചെന്നിത്തല പ്രതികരിച്ചിരുന്നു.












