വീണക്കെതിരായ ഇഡി അന്വേഷണം, അതിൻ്റെ വഴിക്ക് നടക്കട്ടെയെന്ന് മന്ത്രി കെ മുരളീധരൻ; 'ഇഡിക്ക് മുകളിൽ കോൺഗ്രസിന് ഒരു ഏർപ്പാടും ഇല്ല'

Published : Aug 20, 2026, 11:19 AM IST
K MURALEEDHARAN

Synopsis

വീണ വിജയനെതിരായ ഇഡി അന്വേഷണം അതിൻ്റെ വഴിക്ക് നടക്കട്ടെയെന്ന് മന്ത്രി കെ മുരളീധരൻ. ഇഡിയുടെ അന്വേഷണത്തിൽ പ്രത്യേകിച്ച് അഭിപ്രായം പറയുന്നില്ലെന്നും മുരളീധരൻ

തിരുവനന്തപുരം: വീണ വിജയനെതിരായ ഇഡി അന്വേഷണം അതിൻ്റെ വഴിക്ക് നടക്കട്ടെയെന്ന് മന്ത്രി കെ മുരളീധരൻ. ഇഡിയുടെ അന്വേഷണത്തിൽ പ്രത്യേകിച്ച് അഭിപ്രായം പറയുന്നില്ല. ഇഡിയുടെ കാര്യത്തിൽ പാർട്ടിക്കൊരു നിലപാടുണ്ട്. ഇഡിക്ക് മുകളിൽ കോൺഗ്രസിന് ഒരു ഏർപ്പാടും ഇല്ല. ഇഡിയോട് ഒരു കാലഘട്ടത്തിലും യോജിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

മെസ്സിയുടെ വരവിൽ വെട്ടിപ്പ് നന്നായി നടന്നിട്ടുണ്ട്. വരാത്ത മെസ്സിയുടെ പേരിൽ പുട്ട് അടിച്ചവരെ എല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരും. കൃത്യമായ അന്വേഷണം നടക്കുമെന്നും കെ മുരളീധരൻ പറ‍ഞ്ഞു. കെപിസിസി പ്രസിഡണ്ട് ഇല്ലങ്കിലും കാര്യങ്ങൾ നന്നായി പോകുന്നുണ്ട്. ബ്ലീച്ചിംഗ് പൗഡർ ഇടപാട് വിജിലൻസ് അന്വേഷിക്കുന്നതിൽ ഭയപ്പെടേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും ഇടപാട് നടത്തി. ആ ധൃതിയിൽ സംശയമുണ്ടെന്നും കെ മുരളീധരൻ പറ‍ഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീണക്കെതിരായ ഇഡി നടപടി; നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ചെന്നിത്തല, ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല
'കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം', പുലികളിക്കെതിരെ വി കെ ശ്രീരാമൻ, രൂക്ഷ വിമർശനം