'വഴിയിൽ തടഞ്ഞ് ചീത്തവിളിക്കുന്നത് ഒരു സംസ്കാരത്തിനും യോജിച്ചതല്ല; ഒരു മുഖ്യമന്ത്രിയെയും ഇങ്ങനെ തടയാൻ പാടില്ല, നടപടി വേണം'

Published : Aug 29, 2026, 11:54 AM IST
k muraleedharan

Synopsis

വിവാദമുള്ള ആൾക്കാരുടെ പരിപാടി ആണെങ്കിൽ പങ്കെടുക്കാൻ കഴിയില്ല. മുഖ്യമന്ത്രിയെ തടഞ്ഞാൽ പാർട്ടിക്ക് സ്വാഭാവികമായും നടപടി എടുക്കേണ്ടിവരും.നടുറോഡിൽ മുഖ്യമന്ത്രിയെ തടഞ്ഞു നിർത്തി അധിക്ഷേപിക്കുന്നത് ശരിയല്ല. ആ പ്രവൃത്തി ഒരു സംസ്കാരത്തിനും ചേർന്നതല്ലെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: വഴിയിൽ തടഞ്ഞുനിർത്തി ചീത്ത വിളിക്കുന്നത് ഒരു സംസ്കാരത്തിനും യോജിച്ചതല്ലെന്ന് മന്ത്രി കെ. മുരളീധരൻ. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞതിൽ നടപടി വേണമെന്നും ഒരു മുഖ്യമന്ത്രിയെയും ഇങ്ങനെ തടയാൻ പാടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം ശ്രീകാര്യത്ത് ഡിസിസി അം​ഗം ചേന്തി അനിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ തടഞ്ഞ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിവാദമുള്ള ആൾക്കാരുടെ പരിപാടി ആണെങ്കിൽ പങ്കെടുക്കാൻ കഴിയില്ല. മുഖ്യമന്ത്രിയെ തടഞ്ഞാൽ പാർട്ടിക്ക് സ്വാഭാവികമായും നടപടി എടുക്കേണ്ടിവരും.നടുറോഡിൽ മുഖ്യമന്ത്രിയെ തടഞ്ഞു നിർത്തി അധിക്ഷേപിക്കുന്നത് ശരിയല്ല. ആ പ്രവൃത്തി ഒരു സംസ്കാരത്തിനും ചേർന്നതല്ലെന്നും മന്ത്രി പറഞ്ഞു.

സിപിഎം-സിപിഐ തർക്കത്തിലും കെ. മുരളീധരൻ പ്രതികരിച്ചു. സിപിഎം-സിപിഐ തർക്കം അവർ തീർക്കട്ടെ. ആഭ്യന്തര തർക്കത്തിൽ തങ്ങൾ ഇടപെടില്ല. അച്യുതമേനോന്റെ ഭരണം തങ്ങൾ അംഗീകരിച്ചതാണ്. അന്ന് കെ കരുണാകരൻ ആഭ്യന്തര മന്ത്രി ആയിരുന്നു. പി കെ വി സർക്കാരിനെയും കോൺഗ്രസ് സർക്കാരിന്റെ കൂട്ടത്തിലാണ് തങ്ങൾ പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെപിസിസി പ്രസിഡന്റിനെ ഹൈക്കമാൻഡ് തീരുമാനിക്കട്ടെ. പാർട്ടി പ്രവർത്തനമെല്ലാം നല്ലതുപോലെ നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന് ഡിസിസിയിൽ നിന്ന് പട്ടിക കൊടുക്കുന്ന പരിപാടി കോൺഗ്രസിൽ ഇല്ല. സിപിഎമ്മിലാണ് എകെജി സെന്ററിൽ നിന്നും പട്ടിക കൊടുക്കുന്നത്.

സണ്ണി എം. കപിക്കാട് വിവാദത്തിൽ കേസെടുത്തിട്ടുണ്ട്. വിഷയത്തിൽ തങ്ങളാരും പ്രതികരിച്ചില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വിമർശനം. വിഷുവിനും സംക്രാന്തിക്കും കേരളത്തിൽ വരുന്ന ആളാണ് രാജീവ് ചന്ദ്രശേഖർ. അതിന് തങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ശബരിമല ഓണസദ്യ വിഷയത്തിൽ ചില പരാതികൾ തനിക്ക് ലഭിച്ചിട്ടുണ്ട്. ഓണസദ്യ കാര്യമായി നടന്നില്ല എന്നാണ് പരാതി. ഓണസദ്യ മോശമായി എന്നും പരാതി ലഭിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് ഓണസദ്യ നടത്തുന്നതാണ് ശരിയായ രീതി. ദേവസ്വം ബോർഡ് പ്രസിഡണ്ടിനെ ഫോണിൽ ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റുമായി ആലോചിച്ച് തീരുമാനമെടുക്കും. സുകുമാരക്കുറുപ്പ് വിഷയത്തിൽ ആ വിഷയം കഴിഞ്ഞല്ലോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വേറെ ഒരു മേനോൻ ആയിരുന്നു അത്. ദാമോദരമേനോൻ സുകുമാരക്കുറുപ്പ് ആയി മാറിയതാണെന്നും മന്ത്രി കെ. മുരളീധരൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിദഗ്ധരെ ഉപയോഗിച്ച് നടത്തിയ അവലോകനത്തിൽ അപകടം ബോധ്യപ്പെട്ടിരുന്നു, യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞു; കോൺഗ്രസിനെതിരെ പി.വി അൻവർ
ചേന്തി അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാൾ, നിരവധി കേസുകളിൽ പ്രതി; റിമാൻഡ് റിപ്പോർട്ട്