
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ഇടപാട് ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കെ മുരളീധരൻ കത്ത് നൽകി. പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ ആരോഗ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണം ആരോപണ വിധേയരായവരെ സംരക്ഷിക്കുന്നതാണെന്നാണ് വിലയിരുത്തൽ. മഴക്കാല ശുചീകരണത്തിന്റെ പേരിൽ ഉയർന്ന വിലയ്ക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ ക്രമക്കേടെന്നാണ് ആരോപണം. 7.32 കോടിയുടെ ഇടപാടാണ് വിവാദത്തിലായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് മഴക്കാല പൂർവ ശുചീകരണത്തിനായി കെ എം എസ് സി എൽ ബ്ലിച്ചിങ്ങ് പൗഡർ വാങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam