'കോടതികൾ ദന്ത ഗോപുരമല്ല', ദേവസ്വം ബോർ‍ഡിലെ ഹൈക്കോടതി ഇടപെടലിനെതിരെ മന്ത്രി രാധാകൃഷ്ണൻ

Published : Feb 04, 2022, 09:08 AM ISTUpdated : Feb 04, 2022, 09:32 AM IST
'കോടതികൾ ദന്ത ഗോപുരമല്ല', ദേവസ്വം ബോർ‍ഡിലെ ഹൈക്കോടതി ഇടപെടലിനെതിരെ മന്ത്രി രാധാകൃഷ്ണൻ

Synopsis

അഴിമതി തടയണമെന്ന കാര്യത്തിൽ കോടതിയെക്കാള്‍ താൽപര്യം സർക്കാരിനുണ്ടെന്നും മന്ത്രി രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. 

തിരുവന്തപുരം: ദേവസ്വം ബോർഡിലെ ഹൈക്കോടതി ഇടപെടലിനെതിരെ വിമർശനവുമായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. നിർമ്മാണ പ്രവർത്തനങ്ങള്‍ പോലും കോടതികള്‍ തടസ്സപ്പെടുത്തുന്നുവെന്നും കോടതി നിയോഗിച്ച എക്സപേർട്ട് കമ്മറ്റികളുടെ പ്രവർത്തനം ശരിയാണോ എന്ന് കോടതി തന്നെ പരിശോധിക്കണമെന്നും കെ.രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

'കോടതി ഇടപെടലുകള്‍ ശരിയാണോയെന്ന് തോന്നിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങൾ.  പ്രവ‍ർത്തനങ്ങള്‍ പോലും തടസ്സപ്പെടുത്തുന്ന രീതിയിൽ കോടതിയുടെ ഇടപെടലുണ്ടാകുന്നു. കോടതികള്‍ ദന്തഗോപുരങ്ങളല്ല. സ്ഥായിയായി നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കണം. കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണ്. ചിലത് ബോധ്യപ്പെടുന്നുണ്ട്. എന്നാൽ മറ്റ് ചിലത് ബോധ്യപ്പെടുന്നില്ല. കോടതി നിയോഗിച്ച എക്സപേർട്ട് കമ്മിറ്റിയുടെ പ്രവർത്തനം കോടതി തന്നെ പരിശോധിക്കണം. എക്സിക്യൂട്ടീവ് ചെയ്തതിനെക്കാള്‍ എന്താണ് കോടതി ഇടപെടലിലൂടെ ചെയ്തതെന്ന് വിലയിരുത്തണം. അഴിമതി തടയണമെന്ന കാര്യത്തിൽ കോടതിയെക്കാള്‍ താൽപര്യം സർക്കാരിനുണ്ടെന്നും മന്ത്രി രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. 

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം