'കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തും, എസ്ഡിആർഎഫ് ഫണ്ട് ഉപയോഗിച്ച് മാത്രം കാര്യങ്ങൾ നടത്താൻ കഴിയില്ല'; മന്ത്രി

Published : Dec 07, 2024, 01:57 PM IST
 'കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തും, എസ്ഡിആർഎഫ് ഫണ്ട് ഉപയോഗിച്ച് മാത്രം കാര്യങ്ങൾ നടത്താൻ കഴിയില്ല'; മന്ത്രി

Synopsis

കോടതിയിൽ ഹാജരായ ആൾ ഇക്കാര്യം പ്രതിഫലിപ്പിക്കുന്നതിൽ കുറവുണ്ടായോ എന്ന കാര്യം എനിക്കറിയില്ല. അഡ്വാൻസായി നൽകിയ പണത്തിന്റെ കണക്ക് നൽകിയിട്ടുണ്ടോ എന്ന് അറിയില്ല. എസ്ഡിആർഎഫ് പണം ചൂരൽ മലയിലെ ആവശ്യത്തിന് കഴിയുമോ എന്ന കാര്യം വിവാദങ്ങൾ ഉയർത്തുന്ന ആളുകൾ പറയുന്നില്ല. 

തൃശൂർ: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ വിമർശനങ്ങളിൽ പ്രതികരണവുമായി മന്ത്രി കെ രാജൻ.  ഇന്നലെയാണ് ഇതിന്റെ വിശദാംശങ്ങൾ കോടതി ചോദിച്ചത്. വിശദാംശങ്ങൾ പൂർണമായും അവതരിപ്പിക്കുന്നതിൽ കുറവുണ്ടായോ എന്ന കാര്യം അറിയില്ല. വ്യാഴാഴ്ച കോടതിയിൽ വിശദാംശങ്ങൾ കൊടുക്കണം എന്ന് വാർത്തകളിലൂടെ അറിഞ്ഞു. സമയം അനുവദിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 

കോടതിയിൽ ഹാജരായ ആൾ ഇക്കാര്യം പ്രതിഫലിപ്പിക്കുന്നതിൽ കുറവുണ്ടായോ എന്ന കാര്യം എനിക്കറിയില്ല. അഡ്വാൻസായി നൽകിയ പണത്തിന്റെ കണക്ക് നൽകിയിട്ടുണ്ടോ എന്ന് അറിയില്ല. എസ്ഡിആർഎഫ് പണം ചൂരൽ മലയിലെ ആവശ്യത്തിന് കഴിയുമോ എന്ന കാര്യം വിവാദങ്ങൾ ഉയർത്തുന്ന ആളുകൾ പറയുന്നില്ല.1032 കുടുംബങ്ങൾക്ക് 10,000 രൂപ ഓഗസ്റ്റ് മാസത്തിൽ തന്നെ കൊടുത്തു. എസ്ഡിആർഎഫിലെ ഫണ്ട് ഉപയോഗിച്ച് മാത്രം കാര്യങ്ങൾ നടത്താൻ കഴിയില്ല. 15 -ാം ധനകാര്യ കമ്മീഷൻ നിർദ്ദേശപ്രകാരമുള്ള 298 കോടിയാണ് നൽകിയത്. കോടതി നടത്തിയ പ്രതികരണത്തെ കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനമാക്കി പ്രതികരിക്കാൻ കഴിയില്ലെന്നും മന്ത്രി പ്രതികരിച്ചു. 

കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തും. ഏറ്റവും ഉത്തരവാദിത്തപ്പെട്ട ആൾ തന്നെ കോടതിയുടെ മുന്നിൽ ഹാജരായി വ്യാഴാഴ്ച കൃത്യമായി കണക്ക് നൽകും. 291 കോടിയിൽ നിന്ന് വാടക കൊടുക്കാനാവുമോ. എത്ര കോടി വന്നാലും ചിലവാക്കാൻ കഴിയില്ലെങ്കിൽ പിന്നെ എങ്ങനെയാണ്. ചൂരൽ മലക്ക് പ്രത്യേക പാക്കേജ് വേണം. കേരളം മെമ്മോറാണ്ടം നൽകിയില്ല എന്ന് ആർക്കാണ് പറയാൻ സാധിക്കുക. മുട്ടാപോക്കിന് ഒരു ന്യായം പറഞ്ഞ് ഇത് പകലല്ല എന്ന് വാദിച്ചാൽ പിന്നെ എങ്ങനെയാണ്. പാസ്ബുക്കിൽ ഉള്ള പണം സർക്കാരിന്റെ കയ്യിൽ ഉണ്ട്. എസ്ഡിആർഎഫിന്റെ ഇപ്പോഴത്തെ മാനദണ്ഡം വച്ച് തുക ചിലവാക്കാൻ ആകില്ല എന്നതാണ് പ്രശ്നം. കേരളം ആവശ്യപ്പെട്ട മൂന്നു കാര്യങ്ങളിൽ മൂന്നും നടപ്പാക്കപ്പെട്ടിട്ടില്ല. ചൂരൽമലയ്ക്ക് പ്രത്യേക പാക്കേജ് വേണം. എസ്ഡിആർഎഫ് ഫണ്ടിന്റെ മാനദണ്ഡം അനുസരിച്ചുള്ള പണം മാത്രമേ കേരളത്തിൽ തരൂവെന്ന് കേന്ദ്രം പറയട്ടെ. അപ്പോൾ മറ്റു വഴി തേടും കേരളം. മാനദണ്ഡങ്ങൾക്കപ്പുറത്ത് ചൂരൽമലയിലെ ആളുകളുടെ കണ്ണീർ തുടയ്ക്കാൻ ഒരുപാട് പണം വേണ്ടിവരും. അത് നൽകുമോ എന്നതാണ് കേന്ദ്രം പറയേണ്ടതെന്നും രാജൻ പറഞ്ഞു. 

ഒഡീഷയിൽ നിന്നും ട്രെയിനിലെത്തിച്ച് കാറിൽ കടത്തിക്കൊണ്ടുവന്നു; 2 പേർ അറസ്റ്റിൽ, പിടികൂടിയത് 5.5 കിലോ കഞ്ചാവ്

https://www.youtube.com/watch?v=Ko18SgceYX8


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്വന്‍റി 20 എൻഡിഎയിൽ ചേര്‍ന്നത് സ്വാഭാവിക പരിണാമം, അവര്‍ വ്യാപാര സ്ഥാപനമാണ്; മുല്ലപ്പള്ളി രാമചന്ദ്രൻ
'ചേരേണ്ടവര്‍ ചേര്‍ന്നു, ഞങ്ങള്‍ പറഞ്ഞത് സംഭവിച്ചു, ഒടുവില്‍ സാബു വര്‍ഗീയ രാഷ്ട്രീയത്തോട് സന്ധി ചെയ്തു'; കുറിപ്പുമായി ശ്രീനിജന്‍