'വയനാട് പുനരധിവാസ പാക്കേജ് വൈകാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍': കെ സുരേന്ദ്രന്‍

Published : Dec 07, 2024, 01:54 PM IST
'വയനാട് പുനരധിവാസ പാക്കേജ് വൈകാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍': കെ സുരേന്ദ്രന്‍

Synopsis

വയനാട് പുനരധിവാസ പാക്കേജ് വൈകാൻ കാരണം സംസ്ഥാന സർക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 

വയനാട്: വയനാട് പുനരധിവാസ പാക്കേജ് വൈകാൻ കാരണം സംസ്ഥാന സർക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഹൈക്കോടതി സർക്കാരിനെ കണക്കറ്റ് വിമർശിച്ചിട്ടുണ്ട്. വരവ് ചെലവ് കണക്ക് പോലും സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വയനാട്ടിൽ ഹർത്താൽ നടത്തിയ എൽഡിഎഫും യുഡിഎഫും ജനങ്ങളോട് മാപ്പ് പറയണം. ഈ പ്രശ്നത്തിൽ വസ്തുത മനസിലാക്കാതെയോ മനസിലാക്കിയിട്ട് മോദി സർക്കാരിനെ കുറ്റം പറയാൻ ഉദ്ദേശിച്ചോ ആണ് സംസ്ഥാന ​ഗവൺമെന്റിനോടൊപ്പം സിപിഎമ്മിനൊപ്പം കോൺ​ഗ്രസ് ചേർന്ന് നിന്നത്. സംസ്ഥാനത്തിന്റെ ദുരിതാശ്വാസ നിധിയിൽ വന്ന പണം എന്തുകൊണ്ട് ചെലവഴിക്കുന്നില്ലെന്നും എന്തുകൊണ്ട് അന്തിമ മെമ്മോറാണ്ടം നൽകാൻ കാലതാമസം ഉണ്ടായി എന്നും സുരേന്ദ്രൻ ചോദിച്ചു. എന്തായിരുന്നു മന്ത്രിസഭ ഉപസമിതി ഇത്രയും കാലം ചെയ്തത്? ഈ ചോദ്യത്തിന് വയനാട്ടിലെ ജനങ്ങളോട് മാത്രമല്ല, കേരളത്തിലെ ജനങ്ങളോടും സർക്കാർ ഉത്തരം പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫോൺ ചോദിച്ച് നൽകിയില്ല; തിരുവനന്തപുരം ഉന്നാംപാറയിൽ യുവാവിനെ ബന്ധു വെടിവെച്ചു, ആശുപത്രിയിൽ ചികിത്സയിൽ
കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള വിമാനം രണ്ടാം ദിവസവും റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ, ബദൽ സംവിധാനം ഏർപ്പെടുത്തണം