
തിരുവനന്തപുരം : ഗവർണർ , പദവിയുടെ മാന്യത കൈവിടുന്നുവെന്ന് റവന്യു മന്ത്രി കെ രാജൻ. പദവിയിൽ ഇരുന്ന് മാന്യതയ്ക്ക് നിരക്കാത്ത പ്രയോഗങ്ങൾ നടത്തുന്നു. ഗവർണർ ഫെഡറൽ തത്വങ്ങൾ ലംഘിക്കുന്നു. ആർ എസ് എസ് രാഷ്ട്രീയമാണ് തൻ്റേത് എന്ന് ഗവർണർ വിശദീകരിച്ചു
ഗവർണർ പദവിക്ക് നിരക്കാത്ത പ്രയോഗങ്ങൾ ഒഴിവാക്കണം. ഗവർണറോട് ഭരണഘടനാപരമായ ആദരവുണ്ടെന്നും മന്ത്രി പറഞ്ഞു. ഗവർണർക്ക് പിന്നിൽ ആരെങ്കിലും ഉണ്ടെങ്കിൽ വൈകാതെ അത് പുറത്തു വരുമെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു
ഗവർണർക്കെതിരെ സിപിഎം സിപിഐ മുഖപത്രങ്ങൾ,ജയിൻ ഹവാലകേസിലെ മുഖ്യപ്രതിയെന്ന് ദേശാഭിമാനി,ഗവർണറുടേത് ബ്ലാക്ക് മെയിൽ രാഷ്ട്രീയമെന്ന് ജനയുഗം
തിരുവനന്തപുരം : ഗവർണർക്കെതിരെ ആഞ്ഞടിച്ച് സിപിഎം സി പി ഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും. നിലപാട് വിറ്റ് ബി ജെ പിയിൽ എത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാൻ എന്ന് ദേശാഭിമാനി പറയുന്നു. എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തിയാണ് ഗവർണർ .
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജയിൻ ഹവാലയിലെ മുഖ്യപ്രതി ആണ്. ജയിൻ ഹവാല കേസിൽ കൂടുതൽ പണം പറ്റിയ രാഷ്ട്രീയ നേതാവാണ് ആരിഫ് മുഹമ്മദ് ഖാൻ. ഈ വ്യക്തിയാണ് അഴിമതി ഇല്ലാത്ത ഇടതുപക്ഷത്തിനെതിരെ രംഗത്തെത്തുന്നത്.
ബിജെപിയുടെ കൂലിപ്പടയാളിയായി ഗവർണർ അസംബന്ധ നാടകം കളിക്കുകയാണ്. വിലപേശി കിട്ടിയ സ്ഥാനങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മതിമറന്നാടുന്നുവെന്നും ദേശാഭിമാനിയിലെ മുഖ പ്രസംഗവും ലേഖനവും പറയുന്നു .
അതേസമയം ഗവർണർ മനോ നില തെറ്റിയപോലെ പെരുമാറുന്നു എന്നാണ് സിപിഐ മുഖ പത്രമായ ജനയുഗത്തിന്റെ വിമർശനം. ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിന് രാജ്ഭവനെ ഉപയോഗിക്കുന്നു. ഗവർണർ എന്ന വാക്കിനോട് നീതി കാണിക്കാതെ പുലഭ്യം പറയുന്നു. സർക്കാരിനെതിരെ ഗവർണർ ധൂർത്ത് ആരോപിക്കുന്നു. ഗവർണരുെട ചെലവ് എന്തെന്ന് വെബ്സൈറ്റ് പറയും. ഓരോ മാസവും ഗവർണർ സംവിധാനത്തിനായി കോടികൾ ചെലവാക്കുകയാണെന്നും ജനയുഗം പറയുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam