ദേശീയപാത സർവീസ് റോഡിലാകെ കുഴിയെന്ന് മന്ത്രി രാജൻ; 'എല്ലാം എൻഎച്ച്എഐ ഉദ്യോഗസ്ഥരുടെ വീഴ്‌ച'

Published : Jun 16, 2025, 07:22 PM IST
Minister K Rajan

Synopsis

ദേശീയപാതയുടെ സർവീസ് റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിക്കെതിരെ മന്ത്രി കെ രാജൻ

തൃശ്ശൂർ: ദേശീയപാത സർവീസ് റോഡിലാകെ കുഴിയാണെന്നും ഇത് എൻഎച്ച്എഐ ഉദ്യോഗസ്ഥരുടെ വീഴ്‌ചയാണെന്നും സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ. മഴ തോർന്നാലുടൻ റീ ടാറിങ് ചെയ്യാമെന്ന് ദേശീയപാത അതോറിറ്റി ഉറപ്പ് നൽകി. കുഴിയടയ്ക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാമെന്ന് അവർ സമ്മതിച്ചുവെന്നും മന്ത്രി തൃശ്ശൂരിൽ പ്രതികരിച്ചു. ഈ പ്രവർത്തികൾ ജില്ലാ കളക്ടറും കമ്മീഷണറും എസിപിയും അടങ്ങുന്ന സമിതി നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ദേശീയപാതാ അതോറിറ്റി നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. കുഴികളിൽ നിന്ന് കുഴികളിലേയ്ക്കുള്ള യാത്രയാണ് ദേശീയപാതാ സർവീസ് റോഡ്. ദേശീയപാതയുടെ കാര്യത്തിൽ ഇടപെടാൻ സംസ്ഥാന സർക്കാരിന് പരിമിതികളുണ്ട്. സർവീസ് റോഡിലെ വൈദ്യുതി തൂണുകൾ മാറ്റും. മൂന്നു ദിവസത്തിനകം സർവീസ് റോഡുകൾ താത്കാലികമായി നേരെയാക്കാൻ ശ്രമം നടക്കുന്നുവെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'