ഉരുള്‍പൊട്ടലുകള്‍ പ്രകൃതി ചൂഷണത്തിന്‍റെ ഫലം; പ്രകൃതിയെ മറന്നു കൊണ്ടുള്ള വികസന വാദം തെറ്റെന്നും വനം മന്ത്രി

By Web TeamFirst Published Aug 15, 2019, 10:27 AM IST
Highlights

"പ്രകൃതിയെ മറന്നു കൊണ്ടുള്ള വികസന വാദം തെറ്റാണ്. പ്രകൃതി ചൂഷണത്തിന്റെ ഫലമാണ് ഉരുൾപൊട്ടലുകൾ."

കൊല്ലം: തുടർച്ചയായ പ്രക്യതി ദുരന്തങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചുപറയുന്നുവെന്ന് വനം മന്ത്രി കെ.രാജു അഭിപ്രായപ്പെട്ടു. പ്രകൃതിയെ മറന്നു കൊണ്ടുള്ള വികസന വാദം തെറ്റാണ്. പ്രകൃതി ചൂഷണത്തിന്റെ ഫലമാണ് ഉരുൾപൊട്ടലുകൾ എന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന്‍റെ പേരില്‍ പശ്ചിമഘട്ടം നശിപ്പിച്ചു, കുന്നുകൾ എല്ലാം ഇടിച്ചു നിരത്തി റിസോർട്ടുകൾ പണിതു. ദുരന്തങ്ങൾ മനുഷ്യനെ മാത്രമല്ല സർവ ജീവജാലങ്ങളെയും ബാധിക്കുന്നതാണ്. ഭൂവിനിയോഗത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. ഇക്കാര്യങ്ങൾ സർക്കാർ കർശനമായി  പരിഗണിക്കുമെന്നും മന്ത്രി കെ.രാജു പറഞ്ഞു. 

click me!