ആംബുലൻസിലെ പീഡനം: പെൺകുട്ടിയെയും കുടുംബത്തെയും സർക്കാർ സഹായിക്കും, അതിക്രമം പൊറുക്കാനാവില്ലെന്നും മന്ത്രി

By Web TeamFirst Published Sep 7, 2020, 10:36 PM IST
Highlights

അടിയന്തര സ്വഭാവം ഉള്ളത് അല്ലാത്ത രോഗികളെ ഇനി രാത്രിയിൽ ആശുപത്രിയിലേക്ക് മാറ്റില്ലെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളോട് അതിക്രമം കാണിക്കുന്ന ജീവനക്കാരെ കടുത്ത ശിക്ഷയ്ക്ക് വിധേയരാക്കും. 

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമം ആരോഗ്യവകുപ്പിൽ സംഭവിച്ചാൽ പൊറുക്കാനാവില്ലെന്നു ആരോഗ്യ മന്ത്രി കെ കെ ശൈലജ. അത്തരക്കാർ സർവീസിൽ കാണില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. അടിയന്തര സ്വഭാവം ഉള്ളത് അല്ലാത്ത രോഗികളെ ഇനി രാത്രിയിൽ ആശുപത്രിയിലേക്ക് മാറ്റില്ലെന്നും മന്ത്രി പറഞ്ഞു.

സ്ത്രീകളോട് അതിക്രമം കാണിക്കുന്ന ജീവനക്കാരെ കടുത്ത ശിക്ഷയ്ക്ക് വിധേയരാക്കും. ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച കൊവിഡ് രോ​ഗിയായ പെൺകുട്ടിയെയും കുടുംബത്തെയും സർക്കാർ സഹായിക്കും. ആവശ്യമെങ്കിൽ പഠനം പൂർത്തിയാക്കാനും സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. 

അതേസമയം, പീഡനത്തിനിരയായ പെൺകുട്ടിയുടെ വിശദമായ മൊഴി എടുക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. സംഭവത്തെ തുടർന്നുണ്ടായ ആഘാതം പെൺകുട്ടിക്ക് വിട്ടുമാറിയിട്ടില്ല. പെൺകുട്ടിക്ക് കൗൺസിലിം​​ഗ് നൽകാനും തീരുമാനമായി.  

 
 

click me!