സെമി ഹൈസ്പീഡ് റെയിൽവേ: സ്ഥലമേറ്റടുപ്പ് തടയണമെന്ന ഹർജിയിൽ സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി

By Web TeamFirst Published Sep 7, 2020, 9:53 PM IST
Highlights

കാസർകോട് സെമി ഹൈസ്പീഡ് റെയിൽ വേ പാതക്കായി സ്ഥലം ഏറ്റെടുക്കാനുള്ള  നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാറിനോട് വിശദീകരണം തേടി

തിരുവനന്തപുരം: കാസർകോട് സെമി ഹൈസ്പീഡ് റെയിൽ വേ പാതക്കായി സ്ഥലം ഏറ്റെടുക്കാനുള്ള  നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാറിനോട് വിശദീകരണം തേടി. കോട്ടയം മുളകുളം റസിഡന്‍റ് അസോസിയേഷൻ, എംടി തോമസ് അടക്കമുള്ളവർ  സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍റെ നടപടി. 

എഴുപതിനായിരം കോടി രൂപയുടെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നത് കൃത്യമായ പാരിസ്ഥിതിക പഠനത്തിന്‍റെ അടിസ്ഥാനത്തിൽ അല്ല. പദ്ധതി വിശദാംശങ്ങൾ ഭൂമി നഷ്ടമാകുന്നവരെ അറയിച്ചിട്ടില്ലെന്നും ഹർജിക്കാർ ചൂണ്ടികാട്ടി. 

എന്നാൽ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇതുവരെ സർക്കാർ ഉത്തരവുകളൊന്നും പുറത്തുവന്നിട്ടില്ലെന്ന് കോടതി  നിരീക്ഷിച്ചു. ഇക്കാര്യത്തിൽ  കേന്ദ്ര- സംസ്ഥാന  സർക്കാരുടെകളുടെയും റെയിൽവെയുടെയും വിശദീകരണങ്ങൾ കേൾക്കുന്നതിനായി കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കുന്നതിനായി മാറ്റി. 

click me!