'സ്ഥാപന നിലനിൽപ്പ് നോക്കിയുള്ള ഒത്തുതീർപ്പ് മാത്രം', കെഎസ്ഇബി സമരത്തിൽ മന്ത്രി കൃഷ്ണൻകുട്ടി

Published : Apr 11, 2022, 01:55 PM ISTUpdated : Apr 11, 2022, 02:33 PM IST
'സ്ഥാപന നിലനിൽപ്പ് നോക്കിയുള്ള ഒത്തുതീർപ്പ് മാത്രം', കെഎസ്ഇബി സമരത്തിൽ മന്ത്രി കൃഷ്ണൻകുട്ടി

Synopsis

കെഎസ്ഇബിയുടെ പ്രവർത്തനം ഇപ്പോൾ ഏറെ മെച്ചപ്പെട്ടു. സ്ഥാപനം നിലനിന്നാൽ മാത്രമേ ഉപഭോക്താവിനും തൊഴിലാളിക്കും നിലനിൽപ്പുള്ളു എന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കെഎസ്ഇബി (KSEB) സമരത്തിൽ സ്ഥാപനത്തിന്റെ നിലനിൽപ്പ് നോക്കിയുള്ള ഒത്തുതീർപ്പ് മാത്രമേയുണ്ടാകുകയുള്ളുവെന്ന് മന്ത്രി കൃഷ്ണൻകുട്ടി. കെഎസ്ഇബിയുടെ പ്രവർത്തനം ഇപ്പോൾ ഏറെ മെച്ചപ്പെട്ടു. സ്ഥാപനം നിലനിന്നാൽ മാത്രമേ ഉപഭോക്താവിനും തൊഴിലാളിക്കും നിലനിൽപ്പുള്ളു എന്നും മന്ത്രി പറഞ്ഞു. കെഎസ്ഇബി ചെയർമാനെ മാറ്റണമെന്ന ആവശ്യം തൊഴിലാളികൾ ഉന്നയിച്ചിട്ടില്ലെന്നും എകെ ബാലനുമായുള്ള കൂടിക്കാഴ്ച സാധാരണ നിലയിലുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതിനിടെ വൈദ്യുതി ഭവന് മുന്നില്‍ കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല സത്യഗ്രഹവും, നിസ്സഹകരണ സമരവും തുടങ്ങി. ചെയര്‍മാന്‍റെ പ്രതികാര നടപടികളും, സ്ത്രീ വിരുദ്ധ പരമാര്‍ശങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ എം.ജി.സുരേഷ്കുമാര്‍, ബി ഹരികുമാര്‍, ജസ്മിന്‍ ബാനു എന്നിവരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതോടൊപ്പം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ നിസ്സഹകരണ സമരവും ഓഫീസേഴ്സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമരം നീണ്ടുപോകുന്നത് കെഎസ്ഇബിയുടെ സേവനങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്ക ശക്തമായതോടെ സിപിഎം ഇടപെട്ടിട്ടുണ്ട്. മുന്‍മന്ത്രി എകെ ബാലന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി ചര്‍ച്ച നടത്തും. 

കെഎസ്ഇബി തർക്കത്തിൽ സിപിഎം ഇടപെടുന്നു: എകെ ബാലനും മന്ത്രി കൃഷ്ണൻകുട്ടിയും ഇന്ന് ചർച്ച നടത്തും

അനധികൃതമായി അവധിയടുത്തുവെന്നാരോപിച്ചാണ് ദേശീയ പണിമുടക്കിന്‍റെ ഒന്നാം ദിവസം തന്നെ ജാസ്മിന്‍ ബാനുവിനെ  സസ്പെന്‍ഡ് ചെയ്തത്. ഡയസ്നോണ്‍ ഉത്തരവ് തള്ളിയതിനും ചെയര്‍മാനെതിര ദുഷ്പ്രചരണം നടത്തിയതിനുമാണ് സംഘടന ഭാരവാഹികളെ സംസ്പന്‍ഡ് ചെയ്തത്. ചട്ടപ്രകാരമുള്ള നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്ന നിലപാടിലാണ് ചെയര്‍മാന്‍ ബി. അശോക്. പരസ്യമായി വെല്ലുവിളിക്കുന്ന മധ്യനിര ഓഫീസര്‍മാരുടെ അപ്രമാദിത്യം അംഗീകരിക്കില്ലെന്ന നിലപാടാവർത്തിക്കുകയാണ് ചെയര്‍മാൻ. വൈദ്യുതി മന്ത്രിയും ചെയര്‍മാനെ പിന്തുണക്കുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് കിട്ടിയില്ല; അന്താരാഷട്ര ചലച്ചിത്രമേളയിൽ മുടങ്ങിയത് ഏഴ് സിനിമകളുടെ പ്രദർശനം
പി ടി കുഞ്ഞുമുഹമ്മദിനെതിരായ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി, മുൻകൂർ ജാമ്യാപേക്ഷ 17 ന് പരിഗണിക്കും