യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷം: മന്ത്രി കെ ടി ജലീൽ ഗവര്‍ണറെ കണ്ടു

Published : Jul 16, 2019, 05:25 PM ISTUpdated : Jul 16, 2019, 05:32 PM IST
യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷം: മന്ത്രി കെ ടി ജലീൽ ഗവര്‍ണറെ കണ്ടു

Synopsis

യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍ക്കാര്‍ എടുത്ത കര്‍ശന നടപടികൾ ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ പറഞ്ഞു. 

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ ഗവര്‍ണര്‍ പി സദാശിവവുമായി കൂടിക്കാഴ്ച നടത്തി. സംഘര്‍ഷത്തിലും തുടര്‍ന്നുണ്ടായ വിവാദങ്ങളിലും സര്‍ക്കാര്‍ കര്‍ശന നടപടി എടുത്ത കാര്യം ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്ന് മന്ത്രി കെടി ജലീൽ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. 

എന്നാൽ യൂണിവേഴ്‍സിറ്റി കോളേജ് വിഷയം ചര്‍ച്ച ചെയ്യാനല്ല ഗവര്‍ണറെ കണ്ടതെന്നും മന്ത്രി വിശദീകരിച്ചു. മുൻകൂട്ടി തീരുമാനിച്ചിരുന്ന ഒരു കാര്യത്തിന്‍റെ പുരോഗതി അറിയിക്കാനെത്തിയപ്പോൾ യൂണിവേഴ്‍സിറ്റി കോളേജ് സംഭവം കൂടി ചർച്ച ചെയ്തെന്നാണ് മന്ത്രിയുടെ വിശദീകരണം. യൂണിവേഴ്‍സിറ്റി കോളേജിലെടുക്കേണ്ട നടപടികൾ കോളേജ് വിദ്യാഭ്യാസ ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവർ നല്ല നിലയിൽ അത് നിർവ്വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാര്‍ ആരായാലും കര്‍ശന നടപടി സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും കെടി ജലീൽ അറിയിച്ചു. 

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവും പ്രതികളുടെ വീട്ടിൽ നിന്നും കോളേജിലെ യൂണിറ്റ് മുറിയിൽ നിന്നും സര്‍വ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിലും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ യൂണിവേഴ്‍സിറ്റി വൈസ് ചാൻസിലറോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.

read also:യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷം ; ഗവര്‍ണര്‍ ഇടപെടുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലോട്ടറി ക്ഷേമ നിധി ബോര്‍ഡിലെ സാമ്പത്തിക ക്രമക്കേട്; ഒന്നാം പ്രതി സംഗീതിൻ്റെ മാനസിക നിലയെക്കുറിച്ചുളള റിപ്പോർട്ട് ഇന്ന് കോടതിയിൽ ഹാജരാക്കും
തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ലൈസൻസില്ലാതെ പ്രവ‍ർത്തിക്കുന്ന സ്പായ്ക്ക് പൂട്ടുവീണു, 23 കാരിയുടെ പരാതിയിൽ നടപടി