പ്ലാസ്റ്റിക് മദ്യ കുപ്പികൾ തിരികെ വാങ്ങേണ്ടെന്ന ഉത്തരവ്: കടുത്ത നിലപാടുമായി മന്ത്രി എം ലിജു; ബെവ്കോ എംഡിയോട് നേരിട്ട് ഹാജരാകാൻ നിർദേശം

Published : Aug 07, 2026, 07:34 AM IST
bevco

Synopsis

പ്ലാസ്റ്റിക് മദ്യ കുപ്പികൾ തിരികെ വാങ്ങേണ്ടെന്ന ഉത്തരവിനെതിരെ കടുത്ത നിലപാടുമായി എക്സൈസ് മന്ത്രി എം ലിജു. ബെവ്കോ എംഡി യോഗേഷ് ഗുപ്തയോട് ഹാജരാകാൻ മന്ത്രി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: പ്ലാസ്റ്റിക് മദ്യ കുപ്പികൾ തിരികെ വാങ്ങേണ്ടെന്ന ഉത്തരവിനെതിരെ കടുത്ത നിലപാടുമായി എക്സൈസ് മന്ത്രി എം ലിജു. ബെവ്കോ എംഡി യോഗേഷ് ഗുപ്തയോട് ഹാജരാകാൻ മന്ത്രി ആവശ്യപ്പെട്ടു. രാവിലെ പത്തിന് നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് നിർദേശം.

മന്ത്രിയോട് ആലോചിക്കാതെയാണ് കമ്മീഷണർ പ്ലാസ്റ്റിക് മദ്യ കുപ്പികൾ തിരികെ വാങ്ങേണ്ടെന്ന ഉത്തരവ് ഇറക്കിയത്. പ്ലാസ്റ്റിക് കുപ്പികൾ തിരികെ വാങ്ങുന്നത് നല്ല നടപടിയാണെന്ന് മന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിന് അനുയോജ്യമാണിത്. തദ്ദേശ വകുപ്പുമായി ചേർന്ന് പദ്ധതി വിപുലപ്പെടുത്താനും ആലോചനയുണ്ടെന്നും ഓണത്തിനു ശേഷം ഇതിനായി വിശദ പദ്ധതി തയാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും സ്തംഭിപ്പിക്കാൻ പ്രതിപക്ഷം; അമിത് ഷാ സഭയിൽ എത്തുമോ എന്നതിൽ ആകാംക്ഷ
നീണ്ടകരയിൽ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം: ഗൗതത്തെ കാണാതായിട്ട് എട്ടാം ദിവസം; ഇന്ന് വിദഗ്ധ സംഘം തെരച്ചിൽ നടത്തും