
തിരുവനന്തപുരം: എംബി രാജേഷിനെതിരെ രൂക്ഷമായ വിമർശനവുമായി മന്ത്രി എം. ലിജു. രാജേഷ് ചട്ടങ്ങളെ ദുർവ്യാഖ്യാനം ചെയ്യുകയും യാഥാർത്ഥ്യത്തെ മറച്ചു പിടിക്കുകയും ചെയ്യുകയാണെന്ന് മന്ത്രി എം. ലിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. വീര്യം കുറഞ്ഞ ഹോട്ട് വൈൻ ബേക്കറിയിൽ അടക്കം വിൽപ്പന നടത്തുന്നതിനായി ഉത്തരവിറക്കിയത് എം.ബി. രാജേഷ് മന്ത്രി ആയിരുന്നപ്പോഴാണെന്ന് എം. ലിജു വ്യക്തമാക്കി. ഇതുപ്രകാരമാണ് സർക്കാരുമായി ഒരു കൂടിയാലോചനയും ഇല്ലാതെ ഉദ്യോഗസ്ഥർ വിൽപ്പനയ്ക്കുള്ള അനുമതി നൽകിയത്. സംഭവത്തിന് കാരണക്കാരനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി എം. ലിജു കൂട്ടിച്ചേർത്തു.
കുറിപ്പ്
മുൻ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉയർത്തുന്ന ചില അവകാശവാദങ്ങളുണ്ട്. യാഥാർഥ്യം മറച്ചുപിടിച്ചും ചട്ടങ്ങളെപ്പോലും ദുർവ്യാഖ്യാനം ചെയ്തും രാജേഷ് നടത്തിയ പൊള്ളയായ വാദഗതികൾക്ക് കാരണമായ വിവാദങ്ങളുടെ തുടക്കം എവിടെനിന്നായിരുന്നുവെന്ന് ഒന്ന് ഓർമിപ്പിക്കാം. 15.5 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള ഹോർട്ടി വൈൻ ഉത്പാദിപ്പിച്ച് ബേക്കറികളിലടക്കം വിൽപ്പന നടത്തുന്നതിനായി ഉത്തരവിറക്കിയത് ഏത് കാലത്താണെന്ന് രാജേഷ് ഒരിക്കലും മറക്കില്ലെന്ന് കരുതുന്നു. കേരളത്തിലാദ്യമായി ബേക്കറികളിലും സൂപ്പർ മാർക്കറ്റുകളിലും 15.5 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് നൽകാൻ എക്സൈസ് കമ്മീഷണർക്ക് അധികാരം നൽകിയപ്പോൾ രാജേഷായിരുന്നു എക്സൈസ് വകുപ്പ് മന്ത്രി.
ഈ അധികാരം ഉപയോഗിച്ചാണ് കേരളത്തിലെ ബേക്കറികളിൽ 15.5 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് UDF ഭരണകാലത്ത് സർക്കാരുമായി ഒരു കൂടിയാലോചനയുമില്ലാതെ ഉദ്യോഗസ്ഥർ നൽകിയത്. അനുമതി നൽകുന്നതിന് കാരണക്കാരനായ ഉദ്യോഗസ്ഥനെ ആ സ്ഥാനത്തുനിന്ന് മാറ്റിനിർത്തുകയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയുമുണ്ടായത് ഇവിടെ ഓർമ്മിപ്പിക്കുന്നു.
ഇനി, രാജേഷിന്റെ വാദങ്ങൾക്ക് ഓരോന്നിനും മറുപടി നൽകാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam