പ്രതീക്ഷയുടെ പച്ചതുരുത്ത് ഇടത് ഭരിക്കുന്ന കേരളം മാത്രം, വൻവിജയം നേടുമെന്ന് എം എം മണി

Published : Dec 08, 2020, 09:42 AM ISTUpdated : Dec 08, 2020, 11:14 AM IST
പ്രതീക്ഷയുടെ പച്ചതുരുത്ത് ഇടത് ഭരിക്കുന്ന കേരളം മാത്രം, വൻവിജയം നേടുമെന്ന് എം എം മണി

Synopsis

തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടത് പക്ഷം വലിയ വിജയം നേടും. ഇടുക്കിയിലും വമ്പിച്ച വിജയം ഉറപ്പാണെന്നും എംഎം മണി പ്രതികരിച്ചു

ഇടുക്കി: രാജ്യത്ത് പ്രതീക്ഷയുടെ പച്ചതുരുത്ത് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ മാത്രമാണെന്ന് മന്ത്രി എംഎം മണി. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടത് പക്ഷം വലിയ വിജയം നേടും. ഇടുക്കിയിലും വമ്പിച്ച വിജയം ഉറപ്പാണെന്നും എംഎം മണി പ്രതികരിച്ചു. കുഞ്ചിത്തണ്ണിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തെരഞ്ഞെടുപ്പിൽ  ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് മന്ത്രി കെ രാജുവും പ്രതികരിച്ചു. സിപിഎം-സിപിഐ അസ്വാരസ്യങ്ങൾ ഇത്തവണ ഉണ്ടായില്ല. മുൻ വർഷങ്ങൾ അപേക്ഷിച്ച് ഇടതുമുന്നണിയിൽ തികഞ്ഞ യോജിപ്പ് പ്രകടമായി. വികസനമാണ് പൊതുവായ വിഷയം എന്നും കെ രാജു വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. 

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വോട്ടെടുപ്പിന്റെ രണ്ട് മണിക്കൂറുകളിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പോളിംഗ് നടക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`പോറ്റിയേ കേറ്റിയേ' ​ഗാനം നീക്കരുത്, മെറ്റക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ് വിഡി സതീശൻ
വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ച സംഭവം: പരീക്ഷക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് മർദിച്ചതെന്ന് അഞ്ചാം ക്ലാസുകാരൻ, കുട്ടി വീട്ടിലെത്തിയത് കരഞ്ഞുകൊണ്ടാണെന്ന് അമ്മ