'ഇടതുമുന്നണിയിൽ തികഞ്ഞ യോജിപ്പ്', മികച്ച വിജയം നേടുമെന്ന് മന്ത്രി കെ രാജു

By Web TeamFirst Published Dec 8, 2020, 9:14 AM IST
Highlights

'സിപിഎം-സിപിഐ അസ്വാരസ്യങ്ങൾ ഇത്തവണ ഉണ്ടായില്ല. മുൻ വർഷങ്ങൾ അപേക്ഷിച്ച് ഇടതുമുന്നണിയിൽ തികഞ്ഞ യോജിപ്പ് പ്രകടമായി'. 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ  ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് മന്ത്രി കെ രാജു. സിപിഎം-സിപിഐ അസ്വാരസ്യങ്ങൾ ഇത്തവണ ഉണ്ടായില്ല. മുൻ വർഷങ്ങൾ അപേക്ഷിച്ച് ഇടതുമുന്നണിയിൽ തികഞ്ഞ യോജിപ്പ് പ്രകടമായി. വികസനമാണ് പൊതുവായ വിഷയം എന്നും കെ രാജു വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. 

മൺറോ തുരുത്ത് മണിലാൽ കൊലപാതകം ആ പ്രദേശത്തെ വോട്ടിംഗിനെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ജില്ലയിൽ ആകെ സ്വാധീനിക്കുന്ന തരത്തിൽ അത് വളർന്നു വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടർമാരാണ് വിധിയെഴുതുന്നത്. വോട്ടെടുപ്പിന്റെ രണ്ട് മണിക്കൂറുകളിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പോളിംഗ് നടക്കുന്നത്. 

click me!