'നെഹ്റു അന്തരിച്ച ദിനമാണിന്ന്, അതൊരു സുദിനമാണ്'; മന്ത്രി എംഎം മണിക്ക് നാക്കുപിഴ

By Web TeamFirst Published Nov 14, 2019, 9:24 PM IST
Highlights

കട്ടപ്പനയില്‍ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്‍റെ സംസ്ഥാന ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിക്ക് വാക്ക് തെറ്റിയത്. 

കട്ടപ്പന: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ജന്മദിനത്തില്‍ നാക്കുപിഴയുമായി വൈദ്യുതി എംഎം മണി. കട്ടപ്പനയില്‍ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്‍റെ സംസ്ഥാന ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിക്ക് വാക്ക് തെറ്റിയത്. ശിശുദിനം നെഹ്റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രസംഗം. 

" നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ച സുദിനമാണിന്ന്. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതില്‍, അതിനെ മുന്നോട്ട് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ആദരണീയനായിരുന്നു മുന്‍ പ്രധാനമന്ത്രി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി. ദീര്‍ഘനാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ നമ്മെ നയിച്ച അദ്ദേഹത്തിന്‍റെ മുമ്പില്‍ ആദരാഞ്ജലി അര്‍പ്പിച്ചാണ് മഹാ സമ്മേളനം നടക്കുന്നത്"-മന്ത്രി മണി പറഞ്ഞു. 

എം എം മണിയുടെ പ്രസംഗത്തിന്‍റെ ഓഡിയോ

"

click me!