
കൊച്ചി: ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയ നടപടിയിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. വെങ്ങളത്തെ റോഡ് ഷോയിലാണ് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് തത്സമയം പ്രതികരിച്ചത്. ഇത് സമാന്തര ഉദ്ഘാടനമല്ല, പ്രതീകാത്മക പ്രതിഷേധമാണെന്ന് റിയാസ് പ്രതികരിച്ചു. വടക്കേയിന്ത്യൻ രീതി കേരളത്തിലും ബിജെപി കൊണ്ടുവരികയാണെന്നും മന്ത്രി വിമർശിച്ചു. വ്യക്തിപരമായി അധിക്ഷേപിക്കാനാണ് കേന്ദ്രശ്രമം. ജീർണിച്ച രീതിയിൽ സംസാരിക്കാൻ താനില്ലെന്നും ജനം എല്ലാം കാണുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam