മോദി ഭക്തയാണോ എന്ന് ചോദ്യം, നിങ്ങളെന്താണ് ചോദിക്കുന്നതെന്ന് നടിയുടെ മറുപടി, ബിജെപി വേദിയിലെത്തി നടി പ്രിയങ്ക

Published : Mar 11, 2026, 01:26 PM IST
Malayalam actress Priyanka at the NDA election venue in Kochi during PM Narendra Modi's visit

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കൊച്ചിയിലെ വേദിയിൽ നടി പ്രിയങ്ക എത്തിയത് അഭ്യൂഹങ്ങൾക്ക് വഴിവെച്ചു. താൻ മോദി ഭക്തയല്ലെന്നും ഒരു ഇന്ത്യൻ പൗര എന്ന നിലയിൽ പ്രധാനമന്ത്രിയെ കാണാനാണ് എത്തിയതെന്നും താരം വ്യക്തമാക്കി.  

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കൊച്ചിയിലെ രാഷ്ട്രീയ വേദിയിൽ നടി പ്രിയങ്ക എത്തിയത് കൗതുകമുണർത്തി. താരം ബിജെപിയിൽ ചേരുന്നതിന്റ മുന്നോടിയായാണോ എത്തിയത് എന്ന തരത്തിൽ അഭ്യൂഹങ്ങൾ പടരുന്നതിനിടെ തന്റെ നിലപാട് വ്യക്തമാക്കി പ്രിയങ്ക രംഗത്തെത്തി. താൻ മോദി ഭക്തയല്ലെന്നും ഒരു ഇന്ത്യൻ പൗര എന്ന നിലയിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണാൻ വന്നതാണെന്നും താരം പറഞ്ഞു.

മോദി ഭക്തയാണോ എന്ന ചോദ്യത്തിന് "നിങ്ങളെന്താണ് ഈ പറയുന്നത്? ഒരാളോട് അങ്ങനെ ഭക്തിയൊക്കെ ഉണ്ടാകുമോ? വ്യക്തിപരമായ ആരോടും ഭക്തി കാണിക്കേണ്ട ആവശ്യമൊന്നുമില്ല. പ്രധാനമന്ത്രിയോട് സ്നേഹമാണ്. അദ്ദേഹം വരുമ്പോൾ കാണുക എന്നത് മാത്രമേ ഉദ്ദേശിച്ചുള്ളൂ എന്നായിരുന്നു മറുപടി. ഞാൻ എറണാകുളത്ത് താമസിക്കുന്ന ആളാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ നാട്ടിൽ വരുമ്പോൾ ഒന്ന് കാണണമെന്ന് ഒറ്റ ലക്ഷ്യത്തോടെ വന്നതാണ്. ഇതിനപ്പുറം മറ്റൊന്നുമില്ല. തന്റെ രാഷ്ട്രീയ നിലപാടിനോടാണ് തനിക്ക് താല്പര്യമെന്നും അതിനപ്പുറം ഇതിൽ രാഷ്ട്രീയമായി മറ്റൊന്നും കാണേണ്ടതില്ലെന്നും അവർ വ്യക്തമാക്കി. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണാൻ ഏതൊരു ഇന്ത്യൻ പൗരനും ആഗ്രഹമുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാസർകോട്ടെ സമാന്തര ഉദ്ഘാടനത്തിന് പിന്നാലെ കോഴിക്കോട് റോഡ് ഷോ; മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ വെങ്ങളം-രാമനാട്ടുകര റീച്ചിൽ
കേരള എന്നത് കേരളം എന്നാക്കിയത് എൻഡിഎ സർക്കാർ, കൊച്ചി സാമൂഹിക പരിവർത്തനത്തിന്റെ നാട്; ധീവരസഭ ​സുവർണ ജൂബിലി സമ്മേളനത്തിൽ മോദി