ഡിഎച്ച്എസിന്റെ വിവാദ ഓഡിയോ സന്ദേശത്തിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ

Published : Sep 29, 2026, 12:34 PM IST
Subversion of etender Vigilance has been assigned to investigate K Muraleedharan

Synopsis

വിവാദമായപ്പോൾ ഡിഎച്ച്എസ് ഓഡിയോ പിൻവലിച്ചു. അതിന്റെ ആവശ്യം ഇല്ലെന്നാണ് ഞാൻ അവരോട് പറഞ്ഞത്. മരുന്ന് ക്ഷാമം ഇല്ല.

തിരുവനന്തപുരം: ഡിഎച്ച്എസിന്റെ വിവാദ ശബ്ദ സന്ദേശത്തിൽ മറുപടിയുമായി ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ. മാധ്യമങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് ഡിഎംഒമാരോടൊ ഡിഎച്ച്എസിനോടോ ചോദിക്കാം. ഇവർ ആരും ഫോൺ എടുത്തിലെങ്കിൽ എന്നെ വിളിച്ചാൽ മതിയെന്ന് മന്ത്രി പറഞ്ഞു. ഇതിനൊക്കെ ഒരു പ്രോട്ടോകോൾ ഉണ്ട്. ഡിഎച്ച്എസിന്റെ സന്ദേശം വളരെ ശരിയാണ്.

വിവാദമായപ്പോൾ ഡിഎച്ച്എസ് ഓഡിയോ പിൻവലിച്ചു. അതിന്റെ ആവശ്യം ഇല്ലെന്നാണ് ഞാൻ അവരോട് പറഞ്ഞത്. മരുന്ന് ക്ഷാമം ഇല്ല. ചില മരുന്നുകളിൽ കുറവുണ്ട് എന്നതാണ് വസ്തുത. 18 മരുന്നുകളുടെ കുറവുണ്ട്. അത് ഒരാഴ്ചക്കുള്ളിൽ പരിഹരിക്കും. സാധാരണക്കാരന് കിട്ടാത്ത ഏതെങ്കിലും മരുന്നുകൾ ഉണ്ടെങ്കിൽ പറഞ്ഞാൽ ശരിയാക്കാമെന്നും മന്ത്രി പറഞ്ഞു. ചില മരുന്ന് കമ്പനിക്കാരുടെ കൈയിൽ നിന്ന് മരുന്ന് വാങ്ങില്ല. 10 വർഷമായി വലിയ അഴിമതി കാണിച്ച മരുന്ന് കമ്പനിക്കാർ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സതീശൻ സർക്കാരിൻ്റെ ആദ്യ ബലപരീക്ഷണത്തിൽ യുഡിഎഫിന് ക്ഷീണം, സിറ്റിംഗ് സീറ്റുകളിൽ നഷ്ടം, ഭൂരിപക്ഷത്തിൽ ഇടിവ്, ചിറയിൻകീഴ് തമ്മിലടി പ്രഹരം; എൽഡിഎഫിന് നേട്ടം
ചിറയിൻകീഴിലെ തിരിച്ചടി: എംഎൽഎയുടെ ഇടപെടൽ തോൽവിക്ക് കാരണം; രമ്യ ഹരിദാസിനെ കുറ്റപ്പെടുത്തി സജാദ്