മണർകാടും, കോതമംഗലത്തും നടന്നത് സർക്കാർ സ്പോൺസേർ‍ഡ് പ്രോഗ്രാമാണ്. നിയമോപദേശത്തിന്റെ അടിസ്ഥാനം രണ്ട് കൂട്ടരെയും ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടായിരുന്നു. അത് ചെയ്യാതെ ഒരു വിഭാഗത്തിനൊപ്പം നിന്ന് മലങ്കരസഭയെ മുറിവേൽപ്പിച്ചു.

കോട്ടയം: പാത്രിയർക്കീസ് ബാവായുടെ മണർകാട് പള്ളിയിലെ പ്രവേശനത്തിന് പിന്നാലെ രൂക്ഷ വിമർശനകളുമായി ഓർത്തഡോക്സ്‌ സഭ കോട്ടയം ഭദ്രാസന അധിപൻ യുഹാനോൻ മർ ദീയസ്കോറസ്. തർക്കം നിലനിൽക്കുന്നതിനാലാണ് മണർകാട് പ്രവേശിക്കരുതെന്ന് പറഞ്ഞത്. ചർച്ചകൾക്ക് വേണ്ടി ദേവലോകത്തിന്റെ വാതിലുകൾ തുറന്നിട്ടു.ചർച്ചകൾക്ക് ശേഷം എല്ലാ ദേവാലയങ്ങളിലും പ്രവേശിക്കുവാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാമായിരുന്നു. എന്നാൽ നൈമിഷിക സന്തോഷത്തിന് വേണ്ടി ശാശ്വാത സമാധാനത്തെ തച്ചുടയ്ക്കുവാൻ ശ്രമിച്ചുവെന്നാണ് ഓർത്തഡോക്സ്‌ സഭയുടെ പ്രതികരണം. സഭ ഒന്നായാൽ സ്വർഗം സന്തോഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിന് ശേഷമുണ്ടായത് അസമാധാനം സൃഷ്ടിക്കുന്ന കാര്യങ്ങളാണ്.

മണർകാടും, കോതമംഗലത്തും നടന്നത് സർക്കാർ സ്പോൺസേർ‍ഡ് പ്രോഗ്രാമാണ്. നിയമോപദേശത്തിന്റെ അടിസ്ഥാനം രണ്ട് കൂട്ടരെയും ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടായിരുന്നു. അത് ചെയ്യാതെ ഒരു വിഭാഗത്തിനൊപ്പം നിന്ന് മലങ്കരസഭയെ മുറിവേൽപ്പിച്ചു. ആത്മാഭിമാനം നഷ്ടപ്പെടുത്താതെ പരിഹാരം കാണുന്നത് ഇങ്ങനെയാണോയെന്നും ഓർത്തഡോക്സ്‌ സഭ കോട്ടയം ഭദ്രാസന അധിപൻ യുഹാനോൻ മർ ദീയസ്കോറസ് പ്രതികരിച്ചത്. സമാധാനശ്രമം പാർട്ടിയിലുള്ളവർ അട്ടിമറിച്ചു. മുഖ്യമന്ത്രിയുടെ സമാധാനശ്രമത്തിന് തുരങ്കം വെച്ചത് അദ്ദേഹത്തിന്റെ പാർട്ടിയിലുള്ളവരാണ്. മുഖ്യമന്ത്രിയുടെ ആത്മാർത്ഥമായ ശ്രമത്തെ പാർട്ടിയിലുള്ളവരും, ചില ഘടകകക്ഷികളും ചേർന്ന് തകിടം മറിച്ചുവെന്നാണ് ഓർത്തഡോക്സ് സഭ ആരോപിക്കുന്നത്.

യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ മണർകാട് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു. സന്ദർശനം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ കോടതി തള്ളിയതോടെയാണ് മണർകാട് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ വഴിയൊരുങ്ങിയത്. കത്തീഡ്രലിൽ എത്തിയ പാത്രിയർക്കീസ് ബാവ വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തിരുന്നു. ബാവയെ സ്വീകരിക്കുന്നതിനായി പള്ളി അങ്കണത്തിൽ വൻ ജനാവലിയാണ് തടിച്ചുകൂടിയിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം