
എറണാകുളം:സർക്കാരിന്‍റെ ഒരു ലക്ഷം സംരംഭങ്ങൾ പ്രചരണത്തിന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി വ്യവസായമന്ത്രി പി രാജീവ് രംഗത്ത്.ഒരു മിനിട്ട് ദൈർഘൃമുള്ള ഈയാംപാറ്റകളാണ് ഇന്നത്തെ വാർത്തകളെന്ന് അദ്ദേഹം പറഞ്ഞു.ഇപ്പോഴത്തെ മാധ്യമ പ്രവർത്തകർ വസ്തുതകളും കണക്കുകളും മനസിലാക്കാൻ ശ്രമിക്കുന്നില്ല.സംരംഭം തകർത്തവർ എന്ന് ആദ്യം ആക്ഷേപിച്ചു.ഇപ്പോൾ പറയുന്നത് നിങ്ങൾ പറഞ്ഞത്ര തുടങ്ങിയോ എന്നാണ്.ഇത് പോസിറ്റീവായ വിമർശനമാണ്.യഥാർത്ഥ സംരംഭകർ കേരളത്തിൻ്റെ വികസന മാതൃക അംഗീകരിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു.
'വ്യവസായമന്ത്രിയെ വെല്ലുവിളിച്ച് യൂത്ത് ലീഗ്,ഒരു ലക്ഷം സംരഭങ്ങളില്‍ സംയുക്ത പരിശോധനക്ക് തയ്യാറുണ്ടോ?
മന്ത്രിയെ വെല്ലുവിളിച്ച് യൂത്ത് ലീഗ് ഇന്നലെ രംഗത്തെത്തിയിരുന്നു.ഒരു ലക്ഷം സംരഭങ്ങളില്‍ സംയുക്ത പരിശോധനക്ക് തയ്യാറുണ്ടോയെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പി കെ ഫിറോസ് ചോദിച്ചു. പുതിയ സംരംഭങ്ങൾ, ജില്ലാ അടിസ്ഥാനത്തിൽ ഉള്ള കണക്ക്, നിക്ഷേപം, പരസ്യത്തിന് ഉൾപ്പെടെ ചിലവായ തുക എന്നിവയുടെ കണക്ക് വ്യവസായ മന്ത്രിയുടെ കയ്യിൽ ഇല്ല എന്ന് യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പി കെ ഫിഫിറോസ് പറഞ്ഞു. വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിൽ ആണ് ഇക്കാര്യം വ്യക്തമായത്. വ്യവസായ വകുപ്പും വ്യക്തമായ മറുപടി നൽകുന്നില്ല. സാങ്കേതിക കാരണങ്ങൾ പറഞ്ഞു മറുപടി വൈകിപ്പിക്കാൻ നോക്കുന്നു. ഒരുലക്ഷം സംരംഭങ്ങൾ ഏതെന്ന് യൂത്ത് ലീഗ് സ്വന്തം നിലക്ക് പരിശോധിച്ചു. ഒരു പഞ്ചായത്തിൽ 206 സംരംഭങ്ങളിൽ 146 എണ്ണം പഴയത് തന്നെ ആണ്. മലപ്പുറം നഗരസഭയിൽ ഭൂരിഭാഗവും പഴയതാണെന്നും അദ്ദേഹം പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam