ഇടുക്കി ഡാമിൽ റെഡ് അലർട്ട്; ആശങ്കയ്ക്ക് വകയില്ല, എറണാകുളത്ത് മുന്നൊരുക്കങ്ങൾക്ക് നിർദേശം നൽകിയെന്നും മന്ത്രി

Published : Aug 06, 2022, 03:37 PM IST
ഇടുക്കി ഡാമിൽ റെഡ് അലർട്ട്; ആശങ്കയ്ക്ക് വകയില്ല, എറണാകുളത്ത് മുന്നൊരുക്കങ്ങൾക്ക് നിർദേശം നൽകിയെന്നും മന്ത്രി

Synopsis

റോഡിലെ കുഴികളടയ്ക്കാന്‍ ദേശീയപാത ഉദ്യോഗസ്ഥർക്ക്  ജില്ലാ കളക്ടർ നിർദ്ദേശം നൽകുമെന്നും മന്ത്രി പി രാജീവ് പ്രതികരിച്ചു.  അതുവരെ ടോൾ പിരിവ് നിർത്തിവക്കാൻ ആവശ്യപ്പെടുന്നത് ആലോചിച്ചു തീരുമാനിക്കാമെന്നും മന്ത്രി പറ‌ഞ്ഞു. 

എറണാകുളം: ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എറണാകുളത്ത് മുന്നൊരുക്കങ്ങൾക്ക് നിർദേശം നൽകിയെന്ന് മന്ത്രി പി. രാജീവ്. ഇപ്പോൾ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി പറഞ്ഞു. 

ഇടുക്കി അണക്കെട്ട് നാളെ തുറക്കുമെന്നും  കുറച്ചു വെള്ളം മാത്രം തുറന്നു വിടുമെന്നുമാണ് മന്ത്രി റോഷി അഗസ്റ്റിൻ നേരത്തെ അറിയിച്ചത്. ജലനിരപ്പ് അപ്പർ റൂൾ ലെവലിലേക്ക് എത്തുന്ന സാഹചര്യത്തിൽ ആണ് തീരുമാനം. രാവിലെ പത്തു മണിക്ക്അണക്കെട്ട് തുറക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. 50 ക്യുമെക്സ് വെള്ളം ആയിരിക്കും തുറന്നു വിടുക. 

Read Also: മധ്യ,വടക്കൻ കേരളത്തിൽ മഴ തുടരും 

റോഡിലെ കുഴികളടയ്ക്കാന്‍ ദേശീയപാത ഉദ്യോഗസ്ഥർക്ക്  ജില്ലാ കളക്ടർ നിർദ്ദേശം നൽകുമെന്നും മന്ത്രി പി രാജീവ് പ്രതികരിച്ചു.  അതുവരെ ടോൾ പിരിവ് നിർത്തിവക്കാൻ ആവശ്യപ്പെടുന്നത് ആലോചിച്ചു തീരുമാനിക്കാമെന്നും മന്ത്രി പറ‌ഞ്ഞു. റോഡിലെ കുഴികളടയ്ക്കുന്നത് സംബന്ധിച്ച്  ഇന്നു തന്നെ ദേശീയ പാത അതോറിട്ടിക്ക് നിർദ്ദേശം നൽകുമെന്ന് ജില്ലാ കലക്ടർ ഡോ.രേണു രാജ് പറഞ്ഞു. ഉത്തരവ് പാലിച്ചില്ലെങ്കിൽ ടോൾ പിരിവ് നിർത്തിവക്കാനുള്ള നിർദ്ദേശം ആലോചിച്ച് തീരുമാനിക്കുമെന്നും കളക്ടര്‍ പറഞ്ഞു. റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍ പെട്ട് ബൈക്ക് യാത്രികന്‍ മരിച്ച സംഭവം ചര്‍ച്ചയായ സാഹചര്യത്തിലാണ് പ്രതികരണം. 

Read Also: ഹോട്ടൽ തൊഴിലാളി മരിച്ച സംഭവം; ദേശീയപാതയിലെ കുഴികൾ അടയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം

വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റോഡിലെ കുഴിയിൽ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികൻ ഹാഷിം പിന്നാലെ വന്ന വാഹനമിടിച്ച് മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി. ഈ വാഹനം ഇതുവരെ കണ്ടെത്താനായില്ല. രാത്രി പത്തരയോടെയായിരുന്നു അപകടമുണ്ടായത്. സമീപമുള്ള കുത്തനെയുള്ള വളവിലെ ഭീമൻകുഴിയിൽ വീണ സ്കൂട്ടറിൽ നിന്ന് ഹാഷിം റോഡിലേക്ക് തെറിച്ചു വീഴുകയും ഈ സമയം പിറകിൽ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. 

Read Also: അപകടക്കുഴികൾക്ക് ഉത്തരവാദി ആര് ? ഹാഷിമിന്റെ മരണത്തിൽ ദേശീയപാതാ അതോരിറ്റിയെ കുറ്റപ്പെടുത്തി സംസ്ഥാന സർക്കാർ

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം