
തിരുവനന്തപുരം: തൃശൂർ എടത്തിരുത്തി ചൂലൂരില്‍ വൈദ്യുതി ലൈനിനു കീഴിലുള്ള വാഴകള്‍ വെട്ടി നശിപ്പിച്ച കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ കൃഷി മന്ത്രി പി.പ്രസാദ് രംഗത്ത്. ഉദ്യോഗസ്ഥരുടേത് നിയമ വിരുദ്ധ നടപടിയാണ്. കർഷകർക്കുണ്ടായത് വലിയ ബുദ്ധിമുട്ടാണ്. വൈദ്യുതി പ്രവഹിക്കാത്ത ലൈനിന് കീഴിലാണ് വാഴ വച്ചത്. വൈദ്യുതി മന്ത്രിയുമായി സംസാരിച്ചു. അടിയന്തിരമായി ഇടപെടാമെന്ന് അദ്ദേഹം ഉറപ്പു നൽകി. കർഷകർക്കുണ്ടായ നഷ്ടത്തിന് പരിഹാരമുണ്ടാകുമെന്ന് ഉറപ്പു നൽകി. ഇങ്ങനെ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്.മ തിൽ ചാടിക്കടന്ന് കൃഷി നശിപ്പിക്കാൻ ആർക്കും അവകാശമില്ല. നിയമ വിരുദ്ധ പ്രവർത്തനമെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും പി പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam