വിസി നിയമനം ഗവർണറുടെ ഏകപക്ഷീയ തീരുമാനം, കോടതി വിധികൾ ഗവർണർ അവഗണിച്ചു: മന്ത്രി ആർ ബിന്ദു

Published : Aug 01, 2025, 01:54 PM IST
R Bindhu

Synopsis

ഗവർണർക്ക് കത്തു നൽകും. സർക്കാർ നൽകിയ പട്ടികയിൽ നിന്ന് വിസിയെ നിയമിക്കണമെന്നും മന്ത്രി പറഞ്ഞു.

തൃശൂർ: ആർഎസ്എസ് വിധേയർ വിസിമാരാകുന്നുവെന്ന് മന്ത്രി ആർ ബിന്ദു. വിസി നിയമനം ഗവർണറുടെ ഏകപക്ഷീയ തീരുമാനമാണെന്നും കോടതി വിധികൾ ഗവർണർ അവഗണിച്ചുവെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. ഗവർണർക്ക് കത്തു നൽകും. സർക്കാർ നൽകിയ പട്ടികയിൽ നിന്ന് വിസിയെ നിയമിക്കണമെന്നും മന്ത്രി പറഞ്ഞു.

സർവകലാശാലകളിൽ സർക്കാരിന് റോളില്ലെന്ന് വരുത്തുന്നു. സർക്കാർ നിർദേശമാണ് ഗവർണർമാർ പാലിക്കാറുള്ളത്. അക്കാദമിക് യോഗ്യതയുള്ളവരാണ് വിസിമാർ ആകേണ്ടത്. കേരള സർവകാലശാല വിസി ജനാധിപത്യ മര്യാദ കാണിക്കണം. കേരള സർവകലാശാല വിഷയത്തിൽ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ ചർച്ച നടത്തി സമവായത്തിൽ എത്തിയതായിരുന്നു. അടുത്ത ദിവസം തന്നെ ചാൻസലർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. രജിസ്ട്രാർക്ക് സർക്കാരിന്റെ പിന്തുണ തുടരുമെന്നും മന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെക്ക് കോളർ ധരിച്ച് മന്ത്രി വീണ ജോർജ് പൊതുവേദിയിൽ, ഉന്നയിച്ചത് അതിഗുരുതര ആരോപണം, 'പൊതു ആരോഗ്യമേഖലയെ തകർക്കാൻ ശ്രമം'
വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; റിമാൻഡിലായ കെഎസ്‍യു പ്രവർത്തകര്‍ക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി