നികുതി കുറയ്ക്കുന്നതും കൂട്ടുന്നതും ബജറ്റ് രഹസ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല; മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും പ്രതികരണം

Published : Jun 22, 2026, 02:46 PM IST
ramesh chennithala

Synopsis

മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും നികുതി കുറയ്ക്കുന്നതും കൂട്ടുന്നതും ബജറ്റ് രഹസ്യമാണെന്നും മന്ത്രി രമേശ് ചെന്നിത്തല.

തിരുവനന്തപുരം: മദ്യനയത്തിലും ധാതുഘനനത്തിലും കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല. മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും നികുതി കുറയ്ക്കുന്നതും കൂട്ടുന്നതും ബജറ്റ് രഹസ്യമാണെന്നും അദ്ദേഹം പറഞ്ഞു. നികുതി കാര്യം എക്സൈസ് മന്ത്രി അറിഞ്ഞില്ലല്ലോ എന്ന ചോദ്യത്തിന് ബജറ്റ് ലീക്കാവും എന്നായിരുന്നു മറുപടി. ബജറ്റിലെ കാര്യങ്ങൾ അറിയേണ്ടത് ധനമന്ത്രിയും മുഖ്യമന്ത്രിയും മാത്രമാണ്. ബജറ്റിലെ കാര്യങ്ങൾ മുഖ്യമന്ത്രിക്കാണ് അറിയാവുന്നത്. ഇനിയും മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിര്യം കുറഞ്ഞ മദ്യത്തിന് 251% നികുതി നൽകണമായിരുന്നു, ഉപേക്ഷിക്കാനുള്ള കാരണങ്ങൾ വെളിപ്പെടുത്തി മുൻ ധനമന്ത്രി, സർക്കാരിന് ഒത്തൊരുമയുണ്ടോയെന്നും ചോദ്യം
സർക്കാരിന് മുന്നിലെ തിരുത്തൽ ശക്തി, വിഎം സുധീരനെ പ്രശംസിച്ച് ഓർത്തഡോക്സ് സഭ; 'ലഹരിക്കെതിരായ പോരാട്ടത്തിൽ സതീശൻ സർക്കാർ വെള്ളം ചേർക്കരുത്'