Riyas about Kovalam Incident : ടൂറിസം കേന്ദ്രങ്ങളിൽ വേണ്ടത് പൊളൈറ്റ് പൊലീസിംഗ്: മുഹമ്മദ് റിയാസ്

Published : Jan 01, 2022, 07:16 PM IST
Riyas about Kovalam Incident : ടൂറിസം കേന്ദ്രങ്ങളിൽ വേണ്ടത് പൊളൈറ്റ് പൊലീസിംഗ്: മുഹമ്മദ് റിയാസ്

Synopsis

പുതുവർഷത്തലേന്ന് കോവളത്ത് വിദേശ പൗരനെ അവഹേളിച്ച സംഭവം വിവാദമായതോടെ സംഭവത്തിൽ ഇടപെട്ട പൊലീസുകാരനെതിരെ നടപടി എടുത്തിരുന്നു. 

കോഴിക്കോട്: ടൂറിസം കേന്ദ്രങ്ങളിൽ പൊളൈറ്റ് പൊലീസിംഗാണ് വേണ്ടതെന്ന് ടൂറിസം- പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കോവളത്തുണ്ടായത് ഒറ്റപ്പെട്ട പ്രശ്നമെന്നും അതുപോലും  ഉണ്ടാവാൻ പാടില്ലെന്നും  ടൂറിസം മന്ത്രി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് സംബന്ധിച്ചുള്ള പൊലീസ് അസോസിയേഷന്റെ വിശദീകരണം ആഭ്യന്തര വകുപ്പ് പരിശോധിക്കട്ടെയെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. 

പുതുവർഷത്തലേന്ന് കോവളത്ത് വിദേശ പൗരനെ അവഹേളിച്ച സംഭവം വിവാദമായതോടെ സംഭവത്തിൽ ഇടപെട്ട പൊലീസുകാരനെതിരെ നടപടി എടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് കോവളം ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തു. എന്നാൽ ബീച്ചിലേക്ക് മദ്യം കൊണ്ടുപോയതാണ് തടഞ്ഞതെന്നും എസ്ഐയുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അതേ സമയം തീരത്തേക്കല്ല മദ്യം കൊണ്ടു പോയതെന്ന് സ്വീഡിഷ് പൗരൻ സ്റ്റീഫൻ ആസ്ബർഗ് ഏഷ്യാനെറ്റ് ന്യൂസിോട് പറഞ്ഞു.

പുതുവർഷത്തലേന്ന് കേരളത്തിന് നാണക്കേടായ കോവളം സംഭവം വലിയ ചർച്ചയായതോടെയാണ് മുഖ്യമന്ത്രി ഇടപട്ട് നടപടി എടുത്തത്. കോവളത്തിനടുത്ത് വെള്ളാറിൽ ഹോംസ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫൻ ബിവറേജസിൽ നിന്നും മദ്യം വാങ്ങിവരുമ്പോഴാണ് പൊലീസ് തടഞ്ഞത്. ബിൽ ചോദിച്ച് തടഞ്ഞതിനാൽ സ്റ്റീവൻ മദ്യം ഒഴുക്കിക്കളഞ്ഞത് ദേശീയ തലത്തിൽ ചർച്ചയായി. 

ഇതോടെയായാണ് വിദേശിയെ തടഞ്ഞ കോവള ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെൻഡ് ചെയ്തത്. സംഘത്തിലുണ്ടായിരുന്നവർക്കെതിരെയു നടപടി ഉണ്ടാകും. വിവാദം തണുപ്പിക്കാൻ മന്ത്രി ശിവൻകുട്ടി സ്റ്റീവനെ വീട്ടിലേക്ക് വിളിച്ച് വരുത്തി സർക്കാർ സ്വീകരിച്ച നടപടി വിശദീകരിച്ചു. സർക്കാർ മുഖം രക്ഷിക്കാൻ എടുത്ത നടപടിക്കെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എതിർപ്പ് ഉന്നയിച്ചു. ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം പാലിക്കുകയാണ് എസ് ഐ ചെയ്തതെന്നാണ് സംഘടന മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്. വിദേശിയെ തൊട്ടിട്ടില്ലെന്നും മദ്യം കളയാനും ആവശ്യപ്പെട്ടില്ല.  നടപടി പിിൻവലിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. എന്നാൽ ഈ വാദങ്ങൾ തള്ളുകയാണ് സ്റ്റീവൻ. മദ്യം കളയാൻ ആവശ്യപ്പെട്ട പൊലീസ് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്റ്റീഫൻ പറഞ്ഞു

എന്നാൽ സ്വീഡിഷ് പൗരനെ വീട്ടിലേക്ക് വിളിച്ച് അനുനയിപ്പിച്ച മന്ത്രി ശിവൻ കുട്ടി കോവളത്തേത് ഒറ്റപ്പെട്ട സംഭവമാണെന്നും പൊലീസിനെയാകാെ വിമർശിക്കരുതെന്നും പറഞ്ഞു. മൂന്ന് ലിറ്റർവരെ മദ്യം ഒരാൾക്ക് കൈവശം വെക്കാം. മദ്യകുപ്പിയിൽ ഹോളോ ഗ്രാം പതിച്ചിട്ടുണ്ടെങ്കിൽ ബിൽ ഇല്ലെങ്കിലും എവിടെ നിന്നാണ് വാങ്ങിയതെന്നത് പൊലീസിനെ തിരിച്ചറിയാൻ കഴിയും. ഇത്തരമൊരു പരിശോധനക്ക് പോോലും തയ്യാറാകാതെയാണ് മദ്യം ഒഴുക്കികളയാൻ പൊലീസ് ആവശ്യപ്പെട്ടെന്നാണ് വിദേശപൗരൻറെ പരാതി
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ
രാഹുലിന് മുൻകൂർ ജാമ്യം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക്