സമരക്കാരെ അഭിവാദ്യം ചെയ്ത് മന്ത്രി റിയാസ്, തിരികെ ലഭിച്ചത് കൂക്കിവിളി, കോഴിക്കോട് റോഡ് ഷോക്കിടെ നാടകീയ രം​ഗങ്ങൾ

Published : Mar 09, 2026, 12:58 PM IST
Riyas

Synopsis

10 മണിയോടെയായിരുന്നു ഉദ്ഘാടനം. മലാപ്പറമ്പിൽ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് മന്ത്രി, എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ, മേയർ ഒ. സദാശിവൻ എന്നിവർ റോഡ് ഷോ നടത്തി വരുകയായിരുന്നു

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ കൂക്കി വിളിച്ച് നഴ്സുമാർ. മലാപ്പറമ്പ് - മാനാഞ്ചിറ റോഡ് ഉദ്ഘാടനം ചെയ്തു റോഡ് ഷോ നടത്തി കലക്ട്രേറ്റിന് മുന്നിലൂടെ പോകുമ്പോഴായിരുന്നു നഴ്സുമാരുടെ കൂക്കി വിളിച്ച് പ്രതിഷേധം. രാവിലെ 9 മണി മുതൽ നഴ്സുമാർ ഇവിടെ സമരത്തിലാണ്. ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് നിരവധി നഴ്സുമാർ സമരവേദിയിലെത്തി. ഇതിനിടെയിലാണ് പ്രധാന പദ്ധതിയായി മാനാഞ്ചിറ-മാലാപ്പറമ്പ് റോഡ് ഉദ്ഘാടനം. 

10 മണിയോടെയായിരുന്നു ഉദ്ഘാടനം. മലാപ്പറമ്പിൽ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് മന്ത്രി, എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ, മേയർ ഒ. സദാശിവൻ എന്നിവർ റോഡ് ഷോ നടത്തി വരുകയായിരുന്നു. ഇതിനിടെ മന്ത്രി കൈവീശി സമരക്കാരെ അഭിവാദ്യം ചെയ്തപ്പോഴാണ് കൂക്കി വിളി ഉയർന്നത്. എന്നാൽ മന്ത്രി ​ഗൗനിക്കാതെ മന്ത്രി റോഡ് ഷോ തുടർന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടകൾ അടച്ചിടേണ്ടിവന്നതോടെ ഉടൻ മന്ത്രി ഇടപെടൽ; ഇ-പോസ് മെഷീൻ തടസത്തിൽ നടപടികൾക്ക് നിർദേശം നൽകി അനൂപ് ജേക്കബ്
പദ്ധതികളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; 'ഓണത്തിന് സൗജന്യ ഓണക്കിറ്റുകൾ നൽകും'