എന്ത് പ്രതിസന്ധി വന്നാലും വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് യാഥാര്‍ത്ഥ്യമാക്കും: മന്ത്രി റിയാസ്

Published : Feb 01, 2024, 10:00 AM IST
എന്ത് പ്രതിസന്ധി വന്നാലും വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് യാഥാര്‍ത്ഥ്യമാക്കും: മന്ത്രി റിയാസ്

Synopsis

കേരളത്തിൽ ദേശീയ പാതയുടെ നിർമാണം അടുത്തവർഷം പൂർത്തിയാകുമെന്നും മന്ത്രി നിയമസഭയിൽ ചോദ്യോത്തര വേളയിൽ മറുപടി നൽകി

തിരുവനന്തപുരം: എന്ത് പ്രതിസന്ധി വന്നാലും വിഴിഞ്ഞം - നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമ ഘട്ടത്തിലാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. സർവീസ് റോഡിന്റെ നിർമാണം കേന്ദ്രം വഹിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അത് സാധിക്കില്ലെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അറിയിച്ചത്. ഔട്ടർ റിംഗ് റോഡ് പദ്ധതി യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാരിന് 1600 കോടിയോളം രൂപയുടെ ബാധ്യതയുണ്ടാകും. എന്തൊക്കെ പ്രതിസന്ധി വന്നാലും ആ പ്രതിസന്ധിയെ എല്ലാം തട്ടിമാറ്റി എൽഡിഎഫ് സർക്കാർ മുന്നോട്ട് പോകും. കേരളത്തിൽ ദേശീയ പാതയുടെ നിർമാണം അടുത്തവർഷം പൂർത്തിയാകുമെന്നും മന്ത്രി നിയമസഭയിൽ ചോദ്യോത്തര വേളയിൽ മറുപടി നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും