'എവിടുന്ന് കിട്ടി ഈ സാധനത്തിനെ'; യുഡിഎഫിന്റെ അന്ത്യം സ്ത്രീകളിലൂടെയെന്ന് സജി ചെറിയാൻ

Published : Jul 01, 2022, 09:15 PM ISTUpdated : Jul 01, 2022, 09:52 PM IST
'എവിടുന്ന് കിട്ടി ഈ സാധനത്തിനെ'; യുഡിഎഫിന്റെ അന്ത്യം സ്ത്രീകളിലൂടെയെന്ന് സജി ചെറിയാൻ

Synopsis

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണം മര്യാദകേടാണ്. മാത്യു കുഴൽന്നാടനല്ല  കുഴൽമന്ദനാണെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ: സ്ത്രീകളിലൂടെയായിരിക്കും കോൺഗ്രസിന്റെ അന്ത്യമെന്ന്  മന്ത്രി സജി ചെറിയാൻ. അതുകൊണ്ടാണ് സരിതയേയും സ്വപ്നയേയും കൊണ്ടുവന്നത്. സ്വപ്നയെ പ്രതിപക്ഷം വിലക്കെടുത്തു. യുഡിഎഫ് കാലത്ത് സരിത പറഞ്ഞതുപോലൊരു കഥയാണ് ഇപ്പോൾ സ്വപ്ന പറയുന്നത്. ഈ സ്ത്രീ പറഞ്ഞാൽ തകരുന്നതാണോ പിണറായി വിജയൻ. എവിടുന്ന് കിട്ടി ഈ സാധനത്തിനെയെന്നും എന്ന് മന്ത്രിയുടെ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ ആരോപണമുന്നയിച്ച യുഡിഎഫ് എംഎൽഎ മാത്യു കുഴൽനാടനെയും മന്ത്രി പരിഹസിച്ചു. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണം മര്യാദകേടാണ്. മാത്യു കുഴൽന്നാടനല്ല  കുഴൽമന്ദനാണെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിലെ എൽഡിഎഫ് റാലിയിലായിരുന്നു മന്ത്രിയുടെ പ്രസം​ഗം.  

'കത്തിന് മറുപടി നൽകിയില്ലെന്ന രാഹുൽ ഗാന്ധിയുടെ വാദം തെറ്റ്'; വിശദീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ താനയച്ച കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന വയനാട് എംപി രാ​ഹുൽ ​ഗാന്ധിയുടെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് വ്യക്തമാക്കി. ബഫർ സോൺ വിഷയത്തിൽ രാഹുൽ ​ഗാന്ധി 2022 ജൂൺ എട്ടിന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത്  2022 ജൂൺ 13 ന്  മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. 2022 ജൂണ്‍ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി വിധിക്ക് ശേഷം ബഫർ സോൺ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു. തന്‍റെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദം തെറ്റാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

അവധി ദിനത്തിൽ അനധികൃത മദ്യവിൽപന; ബിവറേജ് ജീവനക്കാരൻ പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ
അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന